ഫേസ്ബുക്കില്‍ ഇനി എഴുതില്ലെന്ന് സാറാ ജോസഫ്; സംഘപരിവാര്‍ ആക്രമണം പരിധി വിടുന്നു

തന്റെ പ്രതികരണങ്ങള്‍ക്കെതിരെ തെറിയഭിഷേകമാണ് നടക്കുന്നത്. ഇതിനെതിരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാവുന്നില്ല
ഫേസ്ബുക്കില്‍ ഇനി എഴുതില്ലെന്ന് സാറാ ജോസഫ്; സംഘപരിവാര്‍ ആക്രമണം പരിധി വിടുന്നു

തൃശൂര്‍: ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ ഇനി എഴുതില്ലെന്ന് എഴുത്തുകാരി സാറാ ജോസഫ്. സംഘപരിവാറിന്റെ അതിഭീകരമായ സൈബര്‍ ആക്രമണം കാരണമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പറഞ്ഞു. 

തന്റെ പ്രതികരണങ്ങള്‍ക്കെതിരെ തെറിയഭിഷേകമാണ് നടക്കുന്നത്. ഇതിനെതിരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാവുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ പരിഷ്‌കാരങ്ങളേയും, സംഘപരിവാറിന്റെ പ്രവര്‍ത്തികളേയും വിമര്‍ശിച്ച് എഴുതിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ആ ആക്രമണം. ശബരിമല പ്രശ്‌നം എത്തിയതോടെ അത് ശക്തമായതായി സാറാ ജോസഫ് പറഞ്ഞു. 

ഫേസ്ബുക്കില്‍ എഴുതാന്‍ വയ്യെന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. മര്യാദയുടെ സീമ തകര്‍ക്കും വിധമാണ് ഭീകരാക്രമണം. തന്നെ നിശബ്ദമാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത് എന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com