മള്‍ട്ടിപ്ലെക്‌സുകളില്‍ 40 രൂപ, ചെറിയ കടകളില്‍ 20; പല വില ഈടാക്കിയ കുപ്പിവെളള കമ്പനിക്കെതിരെ കേസ് 

ഒരു ലിറ്റര്‍ കുപ്പിവെളളത്തിന് പല വില രേഖപ്പെടുത്തി വില്‍പ്പന നടത്തിയതിന് പിറവത്തെ കുപ്പിവെളള ഉല്‍പാദന കമ്പനിക്കെതിരെ കേസ്
മള്‍ട്ടിപ്ലെക്‌സുകളില്‍ 40 രൂപ, ചെറിയ കടകളില്‍ 20; പല വില ഈടാക്കിയ കുപ്പിവെളള കമ്പനിക്കെതിരെ കേസ് 

കൊച്ചി: ഒരു ലിറ്റര്‍ കുപ്പിവെളളത്തിന് പല വില രേഖപ്പെടുത്തി വില്‍പ്പന നടത്തിയതിന് പിറവത്തെ കുപ്പിവെളള ഉല്‍പാദന കമ്പനിക്കെതിരെ കേസ്. മള്‍ട്ടിപ്ലെക്‌സിലേത് ഉള്‍പ്പെടെയുളള വലിയ കടകളില്‍ 40 രൂപയ്ക്കും ചെറിയ കടകളില്‍ 20 രൂപയ്ക്കും വെളളം വില്‍ക്കാന്‍ വ്യത്യസ്ത നിരക്കുകള്‍ പതിപ്പിച്ച കുപ്പിവെളളം വിപണിയിലെത്തിച്ചതിനാണ് കേസ്. തര്‍ക്കിക്കുന്നവര്‍ക്ക് രേഖപ്പെടുത്തിയ വില നല്‍കാന്‍ കടയുടമകള്‍ നിര്‍ബന്ധിതരായതോടെ ഇവരെ സഹായിക്കാനാണ് വില കൂട്ടി രേഖപ്പെടുത്തിയത്. 

മള്‍ട്ടിപ്ലെക്‌സുകള്‍ ഉള്‍പ്പെടെയുളള ഒട്ടേറെ കടകളില്‍ നിന്ന് ഈ കമ്പനിയുടെ പല വിലയിലുളള കുപ്പിവെളളം പിടിച്ചെടുത്തിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഉല്‍പാദനകേന്ദ്രത്തില്‍ പരിശോധന നടത്തിയത്. മള്‍ട്ടിപ്ലെക്‌സുകളില്‍ കുപ്പിവെളളത്തിന് കൂടുതല്‍ തുക ഈടാക്കുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ലീഗല്‍ മെട്രോളജി പാക്കേജ്ഡ് കമോഡിറ്റി നിയമപ്രകാരം ഒരു കമ്പനിയുടെ ഒരേ അളവിലുളള ഉല്‍പനം രാജ്യത്തിനകത്ത് ഒരേ വിലയ്‌ക്കേ വില്‍ക്കാന്‍ പാടുളളൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com