കവിത മോഷണ വിവാദത്തില്‍ ദീപ നിശാന്തിനോട് വിശദീകരണം ചോദിക്കും; വ്യക്തമാക്കി അധ്യാപക സംഘടന 

കലേഷിന്റെ കവിത തന്റെ പേരില്‍ എകെപിസിടിഎ മാസികയിലാണ് ദീപ നിശാന്ത് പ്രസിദ്ധീകരിച്ചത്
കവിത മോഷണ വിവാദത്തില്‍ ദീപ നിശാന്തിനോട് വിശദീകരണം ചോദിക്കും; വ്യക്തമാക്കി അധ്യാപക സംഘടന 

തിരുവനന്തപുരം: കവിത മോഷ്ടണ വിവാദത്തില്‍ ഉള്‍പ്പെട്ട കേരളവര്‍മ്മ കോളെജിലെ അധ്യാപിക ദീപ നിശാന്തിനോട് വിശദീകരണം ചോദിക്കുമെന്ന് ഇടത് അധ്യാപക സംഘടനയായ എകെപിസിടിഎ. അടുത്ത യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും ആരും സംഘടനയ്ക്ക് അതീതരല്ലെന്നും എകെപിസിടിഎ സംസ്ഥാന ഭാരവാഹികള്‍. യുവകവി എസ്. കലേഷിന്റെ കവിത തന്റെ പേരില്‍ എകെപിസിടിഎ മാസികയിലാണ് ദീപ നിശാന്ത് പ്രസിദ്ധീകരിച്ചത്. 

തന്റെ കവിത വികലമാക്കി പ്രസിദ്ധീകരിച്ചെന്ന ആരോപണവുമായി കലേഷ് രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ആദ്യം ആരോപണം നിഷേധിച്ചെങ്കിലും ദീപ നിശാന്ത് പിന്നീട് കലേഷിനോട് മാപ്പ് പറയുകയായിരുന്നു. അറിഞ്ഞുകൊണ്ട് ചെയ്തതല്ലെന്നും ശ്രീചിത്രന്‍ സ്വന്തം കവിതയാണെന്ന് പറഞ്ഞ് തനിക്ക് അയക്കുകയായിരുന്നു എന്നുമാണ് ദീപ പറഞ്ഞത്. ഇതിനിടെയാണ് വിവാദത്തില്‍ വിശദീകരണം ആവശ്യപ്പെടാനുള്ള എകെപിസിടിഎ സംസ്ഥാന ഭാരവാഹികളുടെ തീരുമാനം. 

തന്റെ തെറ്റാണെന്നും എകെപിസിടിഎയ്ക്ക് ഇതില്‍ പങ്കില്ലെന്നും ദീപ പറഞ്ഞിരുന്നു. എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം രാജേഷ് എം ആര്‍ ആണ് ദീപയുടെ പേരിലുള്ള കവിത എത്തിച്ചത്. രാജേഷിന് വാട്ട്‌സ്ആപ്പ് വഴി നേരിട്ട് ദീപ അയച്ചുകൊടുത്ത് പ്രസിദ്ധീകരിക്കുമോ എന്ന് ചോദിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com