'പഴയ നിലപാട് എന്ത് എന്നതല്ല, ഇപ്പോള്‍ എന്ത് നിലപാട് എടുക്കുന്നു എന്നതാണ് പ്രധാനം' ;  ഹിന്ദു നേതാവിനെ വനിതാമതില്‍ സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് ദേവസ്വം മന്ത്രി 

മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന എല്ലാവരെയും ഉള്‍പ്പെടുത്തിയാണ് ജനകീയ മുന്നേറ്റം
'പഴയ നിലപാട് എന്ത് എന്നതല്ല, ഇപ്പോള്‍ എന്ത് നിലപാട് എടുക്കുന്നു എന്നതാണ് പ്രധാനം' ;  ഹിന്ദു നേതാവിനെ വനിതാമതില്‍ സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് ദേവസ്വം മന്ത്രി 


തിരുവനന്തപുരം : ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞ ഹിന്ദു പാര്‍ലമെന്റ് നേതാവ് സിപി സുഗതനെ നവോത്ഥാന മുന്നേറ്റത്തിന്റെ ഭാഗമായുള്ള വനിതാ മതിലിന്റെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് സര്‍ക്കാര്‍. പഴയ നിലപാട് എന്താണ് എന്നു നോക്കിയല്ല, ഇപ്പോള്‍ എന്ത് നിലപാട് എടുക്കുന്നു എന്നതാണ് പ്രധാനമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന എല്ലാവരെയും ഉള്‍പ്പെടുത്തിയാണ് ജനകീയ മുന്നേറ്റം.
സുഗതനെതിരെ ശബരിമലയില്‍ വെച്ച് വനിതാ മാധ്യമപ്രവര്‍ത്തകയെ ആക്രമിുച്ച കേസുണ്ടെങ്കില്‍ അത് നിയമത്തിന്റെ വഴിക്ക് നടക്കുമെന്നും മന്ത്രി പറഞ്ഞു. വനിതാമതില്‍ സംഘടിപ്പിക്കാനുള്ള നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ ജോയിന്റ് കണ്‍വീനറായാണ് ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെകര്ട്ടറി സി പി സുഗതനെ തെരഞ്ഞെടുത്തത്. 

ചിത്തിര ആട്ട വിശേഷ പൂജയോട് അനുബന്ധിച്ച് ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞ നേതാക്കളില്‍ പെട്ടയാളും അയോധ്യയിലെ കര്‍സേവകനുമായിരുന്നു സുഗതന്‍ എന്നതാണ് വിവാദമായത്. ഹിന്ദു പാര്‍ലമെന്റ് പ്രതിനിധി എന്ന നിലയിലാണ് സുഗതനെ യോഗത്തിലേക്ക് ക്ഷണിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com