'കവിത ആരെങ്കിലും അടിച്ചുമാറ്റി സ്വന്തം പേരില്‍ അച്ചടിച്ചാല്‍... യു ജീ സി ആണേലും ചവുട്ടി തേച്ചുകളയും' 

മതില്‍ പണിക്കാവശ്യമായ പ്രധാന അസംസ്‌കൃത വസ്തുവായ നവോഥാന്‍ സിമന്റ് മതില്‍ നിര്‍മ്മാണ കമ്പനി തന്നെ നല്‍കുന്നതാണ്
'കവിത ആരെങ്കിലും അടിച്ചുമാറ്റി സ്വന്തം പേരില്‍ അച്ചടിച്ചാല്‍... യു ജീ സി ആണേലും ചവുട്ടി തേച്ചുകളയും' 


നവോത്ഥാന കേരളത്തിന്റെ രക്ഷയ്ക്കായി ജനുവരി ഒന്നിന് തെക്ക് വടക്ക് വനിതാ മതില്‍ ഉയര്‍ത്താന്‍ തീരുമാനിച്ച സര്‍ക്കാരിനെ ട്രോളി നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം പരിപാടിക്കെത്തുന്നവര്‍ക്ക് വേണ്ട അടിസ്ഥാന യോഗ്യതകളെ കുറിച്ച് പരിഹാസത്തോടെ എഴുതിയിരിക്കുന്നത്

മതിലാളികളെ ഇതിലെ ഇതിലെ 

(ഇതര സംസ്ഥാനികള്‍ 
അപേക്ഷിക്കേണ്ടതില്ല )

അടിസ്ഥാന യോഗ്യതകള്‍ :

1.അപേക്ഷകര്‍ക്ക് പ്രായപരിധി ഇല്ല എന്നാല്‍ അവര്‍ വനിതകള്‍ ആയിരിക്കണം. 
2. അപേക്ഷകര്‍ ഏതെങ്കിലും സമുദായത്തിന്റെ (പോഷകവും ആവാം )
അംഗമായിരിക്കണം. എന്നാല്‍ ബാനര്‍ പിടിച്ചും താലപ്പൊലിയെടുത്തും പുരുഷന്മാരാല്‍ 
കവചിതരായി രാഷ്ട്രീയ പാര്‍ട്ടികളുടെ ഘോഷയാത്രകളില്‍ മാത്രം പങ്കെടുത്ത തൊഴില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. 
2.മതില്‍പണിയാനാവശ്യമായ പണിയായുധങ്ങള്‍ അവരവര്‍ തന്നെ കൊണ്ടുവരണം. എന്നാല്‍ 
പാരകള്‍ കൊണ്ടുവരാന്‍ പാടില്ല 
3. മതില്‍ പണിക്കാവശ്യമായ 
പ്രധാന അസംസ്‌കൃത വസ്തുവായ നവോഥാന്‍ സിമന്റ് മതില്‍ നിര്‍മ്മാണ 
കമ്പനി തന്നെ നല്‍കുന്നതാണ് 
4.എളുപ്പത്തിലും വേഗത്തിലും 
പണിയെടുക്കുന്നവര്‍ക്ക് 
മതില്‍ഭൂഷന്‍, മതില്‍ശ്രീ തുടങ്ങിയ ചപ്പു ചവറുകള്‍ നെഞ്ചത്ത് തന്നെ കുത്തി മലര്‍ത്തി ആദരിക്കും. 
5.കുറ്റവാളികള്‍ക്കും ക്രിമിനല്‍ കേസ് 
പ്രതികള്‍ക്കും മതില്‍പണിയത്‌നത്തില്‍ 
പങ്കെടുക്കുന്നത് കണക്കിലെടുത്തു അവരുടെ ശിക്ഷാകാലാവധിയില്‍ ഇളവ് ലഭിക്കുന്നതാണ്. 
6.മതില്‍ പണിയില്‍ പങ്കെടുക്കുന്ന 
സാമുദായിക നേതാക്കന്മാര്‍ക്കോ 
മക്കള്‍ക്കോ അവര്‍ നിര്‍ദ്ദേശിക്കുന്ന 
ആശ്രിതര്‍ക്കോ മന്ത്രി/തന്ത്രി അല്ലെങ്കില്‍ വിവിധങ്ങളും ഉപയോഗശൂന്യവുമായ കോര്‍പ്പറേഷനുകളില്‍ ആളും തരവും നോക്കി കസേരകള്‍ നല്‍കുന്നതാണു.
7. മതിലിനുപിറകില്‍ നടക്കുന്ന കാര്യങ്ങള്‍ മാധ്യപ്രവര്‍ത്തക ഭീകരര്‍ക്ക് 
ഒറ്റിക്കൊടുക്കുവാന്‍ പാടില്ല. 
അങ്ങിനെയെങ്ങാന്‍ ചെയ്താലോ 
പിന്നെ ഒരു വനിതയും സ്വപ്നത്തില്‍പ്പോലും മതില് ചാടില്ല 
8.ശ്രദ്ധിക്കുക. നിരീശ്വര വാദികള്‍ മതിലില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കും. അതിന് അവരെ അനുവദിക്കരുത്.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഗദ്യത്തിലാണെങ്കിലും 
കവിതാ രൂപത്തിലും 
കാച്ചിയെടുക്കാവുന്നതാണ് 
(വരികള്‍ക്കിടക്ക് മ മ് മീ എന്നിവകള്‍ തിരുകാം അല്ലെങ്കില്‍ 
ഹന്ത, ഹിതാ എന്നോ തിരുകാം. 
വരികളുടെ അവസാനം 
ലേ, തന്‍, ഹോ എന്നിങ്ങിനെ 
ചില നമ്പറുകള്‍കൂടി ചാമ്പിയാല്‍ അക്കാദമി അവാര്‍ഡിന് സാധ്യതയുമുണ്ട് )
അറിയിപ്പ് :
മുകളിലെഴുതിയ എന്റെ ആധുനിക 
കവിത ആരെങ്കിലും അടിച്ചുമാറ്റി 
സ്വന്തം പേരില്‍ അച്ചടിച്ചാല്‍ ചിത്രവധമല്ല, ഏത് യു ജീ സി ആണേലും ചവുട്ടി തേച്ചുകളയും. (മോഷ്ടിച്ചത് സുന്ദരിയാണെങ്കില്‍ 
ഞാന്‍ കണ്ണടച്ചു ഇരുട്ടാക്കുകയും ചെയ്യും )

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com