പരിശോധനാ ഫലം നെഗറ്റീവ്: മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ലെന്ന് സ്ഥിരീകരിച്ചു

സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിക്കു കോംഗോ പനി ഇല്ലെന്നു സ്ഥിരീകരിക്കുന്ന പരിശോധനാ ഫലം പുറത്ത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിക്കു കോംഗോ പനി ഇല്ലെന്നു സ്ഥിരീകരിക്കുന്ന പരിശോധനാ ഫലം പുറത്ത്. സാംപിള്‍ പരിശോധനാ ഫലം നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിനു വിടുതല്‍ നല്‍കുന്നതില്‍ തടസമില്ലെന്നു ഡിഎംഒ ആശുപത്രി അധികൃതരെ അറിയിച്ചു.

തിങ്കളാഴ്ച ദുബായില്‍ നിന്നു ചികില്‍സയ്‌ക്കെത്തിയ മലപ്പുറം സ്വദേശിക്ക് നേരത്തെ കോംഗോ പനിയുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അധികൃതര്‍ സാംപിളുകള്‍ പരിശോധനയ്ക്കായി മണിപ്പാലിലെ ലാബിലേക്ക് അയച്ചത്. മൂത്രാശയ അണുബാധയുടെ ചികില്‍സയ്ക്ക് എത്തിയതായിരുന്നു ഇയാള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com