പാരീസ് ഭീകരാക്രമണം; മലയാളിയെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് പൊലീസ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍, ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ച വരെ

തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജ മൊയ്തീനെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് പൊലീസ് കേരളത്തിലെത്തി.  പാരീസ് ഭീകരാക്രമണത്തില്‍ പിടിയിലായ സലാഹ് അബ്ദുസലാമിനൊപ്പം സുബ്ഹാനി ആയുധ പരിശീലനം നടത്തിയിട്ടുള്ളതായി ദേശീയ അന്വേഷ
പാരീസ് ഭീകരാക്രമണം; മലയാളിയെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് പൊലീസ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍, ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ച വരെ

 കൊച്ചി: പാരീസ് ഭീകരാക്രമണം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നതിനായി തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജ മൊയ്തീനെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് പൊലീസ് കേരളത്തിലെത്തി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചാകും ചോദ്യം ചെയ്യല്‍ നടക്കുക. പാരീസ് ഭീകരാക്രമണത്തില്‍ പിടിയിലായ സലാഹ് അബ്ദുസലാമിനൊപ്പം സുബ്ഹാനി ആയുധ പരിശീലനം നടത്തിയിട്ടുള്ളതായി ദേശീയ അന്വേഷണ ഏജന്‍സി നേരത്തേ കണ്ടെത്തിയിരുന്നു. 

സിറിയയില്‍ ആയുധ പരിശീലനം ലഭിച്ചതായി എന്‍ഐഎ സംശയിക്കുന്ന സുബ്ഹാനി കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്നതിനെ തുടര്‍ന്നാണ് അറസ്റ്റിലായത്. കേരളത്തിലെ വിവിധ ജില്ലകളില്‍ ഭീകരാക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതി. ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന തടവുകാരനെ ഇതാദ്യമായാണ് യൂറോപ്യന്‍ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നത്. വെള്ളിയാഴ്ച വരെ ചോദ്യം ചെയ്യല്‍ തുടരുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. 

പാരീസ് ആക്രമണക്കേസിലെ മുഖ്യപ്രതി അബ്ദുല്‍ സലാമിന് പുറമേ അബ്ദുള്‍ ഹമീദ്,മഹമ്മദ് ഉസ്മാന്‍ എന്നിവര്‍ക്കൊപ്പവും സുബ്ഹാനിക്ക് ആയുധ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും എന്‍ഐഎ പറയുന്നു.

 സിറിയയില്‍ വച്ച് കൂടെയുണ്ടായിരുന്ന ഐഎസ് പോരാളി ജീവനോടെ കത്തുന്നത് കണ്ടതോടെ സുബ്ഹാനി ഇന്ത്യയിലേക്ക് മടങ്ങാന്‍ പദ്ധതിയിട്ടെന്നും ഇതറിഞ്ഞ ഭീകരര്‍ ഇന്ത്യയിലെത്തി ഭീകരപ്രവര്‍ത്തനം തുടരണമെന്ന ഉപാധിയോടെ സുബ്ഹാനിയെ വിട്ടയച്ചതാണെന്നും എന്‍ഐഎ റിപ്പോര്‍ട്ടിലുണ്ട്. 2015 ല്‍ ഉണ്ടായ പാരീസ് ഭീകരാക്രമണത്തില്‍ 130 പേരാണ് കൊല്ലപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com