മാതാപിതാക്കളുടെ മരണാനന്തരം മാത്രം സ്വത്തുക്കളില്‍ മക്കള്‍ക്ക് അവകാശം നല്‍കണം: വനിതാ കമ്മീഷന്‍ അധ്യക്ഷ 

മാതാപിതാക്കളുടെ മരണാനന്തരം മാത്രം സ്വത്തുക്കളില്‍ മക്കള്‍ക്ക് അവകാശം നല്‍കുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍
മാതാപിതാക്കളുടെ മരണാനന്തരം മാത്രം സ്വത്തുക്കളില്‍ മക്കള്‍ക്ക് അവകാശം നല്‍കണം: വനിതാ കമ്മീഷന്‍ അധ്യക്ഷ 

കോഴിക്കോട്:  മാതാപിതാക്കളുടെ മരണാനന്തരം മാത്രം സ്വത്തുക്കളില്‍ മക്കള്‍ക്ക് അവകാശം നല്‍കുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. കേരളത്തില്‍ മക്കള്‍ ഉപേക്ഷിക്കുന്ന മാതാപിതാക്കളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. മക്കള്‍ അമ്മമാരെ ഉപേക്ഷിക്കുന്നെന്ന പരാതിയാണ് സമീപകാലത്ത് കമ്മീഷന് മുന്നില്‍ വരുന്ന പരാതികളില്‍ ഭൂരിഭാഗവും.  ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വത്തുക്കള്‍ മക്കളുടെ പേരിലേക്ക് മാറ്റിയെഴുതുന്നതാണ് ഇതിന് കാരണമെന്നും ജോസഫൈന്‍ പറഞ്ഞു.  കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച വയോജന വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസഫൈന്‍.

മരണാനന്തരം മാത്രം സ്വത്തുക്കള്‍ മക്കള്‍ക്ക് ലഭിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറണം.  വൃദ്ധസദനങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പരിശോധനകള്‍ നടത്തി ആവശ്യമായ സൗകര്യങ്ങള്‍ സജ്ജമാക്കണം. നിലവിലെ വയോജന നിയമം ശക്തമല്ല. വയോജന നിയമം നടപ്പാക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍മാരാണ്. തങ്ങള്‍ക്ക് മുന്നിലെത്തുന്ന വയോജനങ്ങള്‍ക്ക് നീതി ലഭിക്കാന്‍ ഇവര്‍ മുന്‍കൈ എടുക്കണമെന്നും അവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com