മാന്‍വേട്ട കേസില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി ; ബോംബേറ് പ്രതിക്കൊപ്പം ചേര്‍ന്ന് വീട്ടില്‍ കള്ളനോട്ട് നിര്‍മ്മാണം ; മൂന്നുപേര്‍ പിടിയില്‍

വീട്ടില്‍ കള്ളനോട്ട് നിര്‍മ്മിക്കുന്നതിനിടെ മൂന്നുപേര്‍ പൊലീസ് പിടിയിലായി
മാന്‍വേട്ട കേസില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി ; ബോംബേറ് പ്രതിക്കൊപ്പം ചേര്‍ന്ന് വീട്ടില്‍ കള്ളനോട്ട് നിര്‍മ്മാണം ; മൂന്നുപേര്‍ പിടിയില്‍

കോഴിക്കോട് : വീട്ടില്‍ കള്ളനോട്ട് നിര്‍മ്മിക്കുന്നതിനിടെ മൂന്നുപേര്‍ പൊലീസ് പിടിയിലായി. എറണാകുളം വൈറ്റില തെങ്ങുമ്മല്‍ വില്‍ബര്‍ട്ട്, ബാലുശ്ശേരി സ്വദേശി രാജേഷ്, നല്ലളം സ്വദേശി വൈശാഖ് എന്നിവരാണ് പിടിയിലായത്. പോസ്റ്റ് ഓഫീസ് റോഡിലെ രാജേഷിന്റെ വീട്ടിലായിരുന്നു കള്ളനോട്ട് നിര്‍മ്മാണം. 

രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിര്‍മ്മിക്കാനുള്ള സംവിധാനമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കള്ളനോട്ട് കേസില്‍ നേരത്തെ പിടിയിലായ വില്‍ബര്‍ട്ടാണ് നോട്ട് നിര്‍മ്മാണത്തിന്റെ ബുദ്ധികേന്ദ്രമെന്ന് പൊലീസ് പറഞ്ഞു. ഇയാളാണ് പ്രിന്റിംഗ് മെഷീന്‍, വിവിധ തരം മഷികള്‍, നോട്ടിന്റെ വലിപ്പമുള്ള കടലാസുകള്‍ എന്നിവ സംഘടിപ്പിച്ചത്. 

നോട്ട് അടിക്കാന്‍ പാകത്തിലുള്ള 200 എണ്ണം വീതമുള്ള കടലാസുകളുടെ 76 കെട്ടുകള്‍, നിര്‍മ്മിച്ച കള്ളനോട്ടുകള്‍, മറ്റു സാമഗ്രികള്‍ എന്നിവ പൊലീസ് രാജേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തു. വീടിന് മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ നിന്നാണ് കള്ളനോട്ടും യന്ത്രസാമഗ്രികളും കണ്ടെത്തിയത്. കട്ടിലിനടിയില്‍ നിന്നുമാണ് നോട്ടടിക്കുന്ന പേപ്പറിന്റെ കെട്ട് കണ്ടെത്തിയത്.


മാനിനെ വേട്ടയാടി ഇറച്ചി വില്‍പ്പന നടത്തിയ കേസില്‍ രാജേഷ് വനംവകുപ്പിന്റെ പിടിയിലായിരുന്നു. ഈ കേസില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയവെയാണ്, മലപ്പുറത്തുനിന്നും കള്ളനോട്ട് കേസില്‍ പിടിയിലായ വില്‍ബര്‍ട്ടിനെയും, ബോംബേറ് കേസിലെ പ്രതി രാജേഷിനെയും പരിചയപ്പെടുന്നത്. ജാമ്യത്തിലിറങ്ങിയ മൂവരും ചേര്‍ന്ന് കള്ളനോട്ട് നിര്‍മ്മാണത്തിന് തീരുമാനിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com