'ഈ നാടിന്റെ മോഹങ്ങള്‍ നെഞ്ചിലേറ്റി ആകാശപക്ഷീ നീ ചിറകടിക്കൂ'; കണ്ണൂര്‍ വിമാനത്താവളത്തിന്റെ തീം സോങ്ങുമായി വിനീത് ശ്രീനിവാസന്‍

കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്ന ഡിസംബര്‍ ഒന്‍പതിനാണ് ഗാനം പുറത്തുവിടുന്നത്
'ഈ നാടിന്റെ മോഹങ്ങള്‍ നെഞ്ചിലേറ്റി ആകാശപക്ഷീ നീ ചിറകടിക്കൂ'; കണ്ണൂര്‍ വിമാനത്താവളത്തിന്റെ തീം സോങ്ങുമായി വിനീത് ശ്രീനിവാസന്‍

കേരളത്തിന് അഭിമാനമായി കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കുകയാണ്. വിമാനത്താവളത്തെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് നാടും നാട്ടുകാരും. ആവേശങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ തീം സോങ്ങുമായി എത്തുകയാണ് ഗായകന്‍ വിനീത് ശ്രീനിവാസന്‍. ആകാശപക്ഷിക്ക് ചേക്കേറുവാന്‍ എന്നു തുടങ്ങുന്ന ഗാനം കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്ന ഡിസംബര്‍ ഒന്‍പതിനാണ് പുറത്തുവിടുന്നത്. 

കഴിഞ്ഞ ദിവസം കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ ഫേയ്‌സ്ബുക് പേജിലൂടെ തീം സോംഗിന്റെ സ്റ്റുഡിയോ വേര്‍ഷന്‍ പുറത്തുവിട്ടിരുന്നു. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. വേണുഗോപാല്‍ രാമചന്ദ്രന്‍ നായറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രാഹുല്‍ സുബ്രഹ്മണ്യനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com