കുട്ടിയാന കുറുമ്പു കാട്ടി: മാട്ടുപ്പെട്ടി റോഡില്‍ ഗതാഗതം നിലച്ചത് ഒരു മണിക്കൂറോളം

കുട്ടിയാന കുറുമ്പു കാട്ടി: മാട്ടുപ്പെട്ടി റോഡില്‍ ഗതാഗതം നിലച്ചത് ഒരു മണിക്കൂറോളം
കുട്ടിയാന കുറുമ്പു കാട്ടി: മാട്ടുപ്പെട്ടി റോഡില്‍ ഗതാഗതം നിലച്ചത് ഒരു മണിക്കൂറോളം

തൊടുപുഴ: കുട്ടിയാന റോഡിലിറങ്ങി വികൃതി കാട്ടിയപ്പോള്‍ മൂന്നാര്‍ മാട്ടുപ്പെട്ടി റൂട്ടില്‍ ഒരു മണിക്കൂറിലധികമാണ് ഗതാഗതക്കുരുക്കുണ്ടായത്. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് മൂന്നാര്‍ മാട്ടുപ്പെട്ടി റൂട്ടില്‍ മാട്ടുപ്പെട്ടി ഡാമിന് സമീപം കാട്ടാനക്കുട്ടി റോഡിലേക്കിറങ്ങിയത്.

റോഡിന് സമീപത്ത് നിലയുറപ്പിച്ച കാട്ടാന ഈ റൂട്ടില്‍ വാഹനങ്ങളിലൂടെ കടന്നു പോകാന്‍ ശ്രമിച്ചവരെ വിരട്ടി. ഇതോടെ വാഹനങ്ങള്‍ ഇരുവശങ്ങളിലേക്കും ഒതുക്കി സഞ്ചാരികള്‍ മാറിനിന്നു. അങ്ങനെ മേഖലയില്‍ ഗതാഗത കുരുക്ക് രൂപപ്പെടുകയായിരുന്നു. ഇതിനിടെ സഞ്ചാരികളില്‍ ഭൂരിഭാഗവും റോഡരികില്‍ നിലയുറപ്പിച്ച കാട്ടനക്കുട്ടിയുടെ ചിത്രം പകര്‍ത്തുന്ന തിരക്കിലായിരുന്നു.

ഒരു മണിക്കൂറോളം റോഡരികില്‍ നിലയുറപ്പിച്ച കാട്ടാന പിന്നീട് വനത്തിനുള്ളിലേക്കു കയറിപ്പോയതിനു ശേഷമാണ് മാട്ടുപ്പെട്ടിമൂന്നാര്‍ റൂട്ടില്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. 
കഴിഞ്ഞ മാസം മൂന്നാര്‍ മാട്ടുപ്പെട്ടി റൂട്ടിലെ കന്നിമലയില്‍ ബേക്കറി ആക്രമിച്ച കാട്ടാനക്കൂട്ടം കടയിലെ സാധനങ്ങള്‍ മുഴുവന്‍ തിന്നു തീര്‍ത്തശേഷമാണ് മടങ്ങിയത്. കടയ്ക്കുള്ളിലെ അടുക്കളയുടെ സഌബിനടിയില്‍ ഒളിച്ചാണ് രാജകുമാരിയെന്ന വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com