ശബരിമലയില്‍ നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ്: തീരുമാനം വൈകുന്നേരത്തോടെ

ശബരിമലയിലെ നിരോധനാജ്ഞ നീട്ടണമെന്ന് വീണ്ടും പൊലീസിന്റെ ആവശ്യം.
ശബരിമലയില്‍ നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ്: തീരുമാനം വൈകുന്നേരത്തോടെ

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നീട്ടണമെന്ന് വീണ്ടും പൊലീസിന്റെ ആവശ്യം. നിരോധനാജ്ഞ നീട്ടണം എന്നാവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇത് സംബന്ധിച്ച  ഇന്ന് വൈകുന്നേരത്തോടെ കലക്ടര്‍ തീരുമാനമെടുക്കും.

നിരോധനാജ്ഞ ഭക്തര്‍ക്ക് തടസ്സമല്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ക്രമസമാധാനം നിലനിര്‍ത്താന്‍ നിരോധനാജ്ഞ അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. നിരോധനാജ്ഞ കൊണ്ട് ശബരിമലയില്‍ എന്തു പ്രശ്‌നമാണ് ഉണ്ടായതെന്നു കോടതി ചോദിച്ചു.ശബരിമല നിരീക്ഷണ കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നിലപാടെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com