ശ​ശി ത​രൂരിന്റെ പരാതികൾ പ്ര​ഥ​മ​ദൃ​ഷ്ട്യാ നി​ല​നി​ൽ​ക്കു​ന്ന​താ​ണെ​ന്നു കോ​ട​തി; അ​ർ​ണ​ബ് ഗോ​സ്വാ​മിക്ക് സമൻസ് 

ശ​ശി ത​രൂ​ർ എം​പി ന​ൽ​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ൽ റി​പ്പ​ബ്ലി​ക്ക് ടി​വി എ​ഡി​റ്റ​ർ അ​ർ​ണ​ബ് ഗോ​സ്വാ​മി​ക്കു തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തിയുടെ സ​മ​ൻ​സ്
ശ​ശി ത​രൂരിന്റെ പരാതികൾ പ്ര​ഥ​മ​ദൃ​ഷ്ട്യാ നി​ല​നി​ൽ​ക്കു​ന്ന​താ​ണെ​ന്നു കോ​ട​തി; അ​ർ​ണ​ബ് ഗോ​സ്വാ​മിക്ക് സമൻസ് 

തി​രു​വ​ന​ന്ത​പു​രം: ശ​ശി ത​രൂ​ർ എം​പി ന​ൽ​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ൽ റി​പ്പ​ബ്ലി​ക്ക് ടി​വി എ​ഡി​റ്റ​ർ അ​ർ​ണ​ബ് ഗോ​സ്വാ​മി​ക്കു തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തിയുടെ സ​മ​ൻ​സ്. തരൂരിന്റെ ഭാര്യ സു​ന​ന്ദ പു​ഷ്ക്ക​റി​ന്‍റെ മ​ര​ണ​ത്തിന് പിന്നാലെ അ​ർ​ണ​ബ് ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ശ​ശി ത​രൂ​രി​നെ കൊ​ല​യാ​ളി​യാ​യി ചി​ത്രീ​ക​രി​ക്കു​ക​യും ക്രി​മി​ന​ൽ എ​ന്നു വി​ളി​ക്കു​ക​യും ചെ​യ്തു എന്നതാണ് പരാതി. ഇത് ചൂണ്ടിക്കാട്ടിയാണ് അ​ർ​ണ​ബിനെതിരെ തരൂർ കോടതിയെ സമീപിച്ചത്.

അ​ർ​ണ​ബി​നെ​തി​രെ​യു​ള്ള പ​രാ​തി​ക​ൾ പ്ര​ഥ​മ​ദൃ​ഷ്ട്യാ നി​ല​നി​ൽ​ക്കു​ന്ന​താ​ണെ​ന്നു നി​രീ​ക്ഷി​ച്ച കോ​ട​തി അദ്ദേഹ​ത്തോട് നേ​രി​ട്ടു ഹാ​ജ​രാ​കാ​ൻ ഉ​ത്ത​ര​വി​ട്ടു. കേസ് പരി​ഗണിക്കുന്ന ഫെ​ബ്രു​വ​രി 28-ന് ​അ​ർ​ണ​ബ് ഹാ​ജ​രാ​കാ​നാ​ണു നി​ർ​ദേ​ശം. ശശി തരൂർ കഴിഞ്ഞ ജൂണിൽ കൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒ​ക്ടോ​ബ​ർ 29ന് അ​ർ​ണ​ബിനോട് ഹാ​ജ​രാ​കാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രുന്നെങ്കിലും അദ്ദേഹം എത്തിയില്ല. ഇതിനെ തുടർന്നാണ് വീണ്ടും സമൻസ് അയച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com