'മുന്‍പ് കലോത്സവത്തില്‍ പങ്കെടുത്തിരുന്നെങ്കില്‍ നിങ്ങള്‍ വിധികര്‍ത്താവിന്റെ വേഷം അണിയില്ലായിരുന്നു'; ദീപ നിശാന്തിനെതിരേ യുവ സംവിധായകന്‍

ധാര്‍മികത എന്നൊന്നുണ്ടെന്നും വിധി കര്‍ത്താവാകുന്നതില്‍ നിന്നും സ്വയം മാറി നില്‍ക്കാമായിരുന്നു
'മുന്‍പ് കലോത്സവത്തില്‍ പങ്കെടുത്തിരുന്നെങ്കില്‍ നിങ്ങള്‍ വിധികര്‍ത്താവിന്റെ വേഷം അണിയില്ലായിരുന്നു'; ദീപ നിശാന്തിനെതിരേ യുവ സംവിധായകന്‍

വിത മോഷണ വിവാദം കെട്ടടങ്ങുന്നതിന് മുന്നേ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് വിധികര്‍ത്താവായി എത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ നിശാന്ത് എത്തിയത്. ഇതിനെതിരേ വിവിധ മേഖലകളില്‍ നിന്ന് വിമര്‍ശനം ഉയരുകയാണ്. ഇപ്പോള്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ് രംഗത്തെത്തിയിരിക്കുന്നത്. ധാര്‍മികത എന്നൊന്നുണ്ടെന്നും വിധി കര്‍ത്താവാകുന്നതില്‍ നിന്നും സ്വയം മാറി നില്‍ക്കാമായിരുന്നെന്നുമാണ് ഫേയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ മിഥുന്‍ പറയുന്നത്. കലോത്സവത്തിലോ മറ്റ് മത്സരങ്ങളിലോ മുന്‍പ് പങ്കെടുത്തിരുന്നെങ്കില്‍ വിധികര്‍ത്താവിന്റെ വേഷം എടുത്ത് അണിയില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്നലെ നടന്ന മലയാള ഉപന്യാസ രചന മത്സരത്തിലാണ് ദീപ നിശാന്ത് വിധികര്‍ത്താവായി എത്തിയത്. പ്രതിപക്ഷ, യുവജന, വിദ്യാര്‍ത്ഥി സംഘടനകള്‍ ഇതിനെതിരേ പ്രതിഷേധവുമായി എത്തി. ദീപാ നിശാന്ത് മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്നതിനെതിരേ കെ.എസ്.യു രേഖാമൂലം  വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് പുനര്‍മൂല്യ നിര്‍ണയം നടത്താന്‍ കലോത്സവ അപ്പീല്‍ കമ്മിറ്റി തീരുമാനിച്ചത്. പ്രതിഷേധം അനാവശ്യമെന്നായിരുന്നു ദീപാ നിശാന്തിന്റെ പ്രതികരണം.

മിഥുന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

ധാര്‍മികത എന്നൊന്ന് ഉണ്ട് ദീപ നിശാന്ത് ..!! വിധി കര്‍ത്താവാകുന്നതില്‍ നിന്നും സ്വയം മാറി നില്‍ക്കാമായിരുന്നു..!! നിങ്ങള്‍ ഒരിക്കല്‍ എങ്കിലും സംസ്ഥാന കലോത്സവത്തില്‍ / സര്‍വകലാശാലാ സോണല്‍ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ആളാണ് എങ്കില്‍ ഈ അവസരത്തില്‍ വിധി കര്‍ത്താവിന്റെ വേഷം എടുത്തണിയില്ലായിരുന്നു..!! Just stating a fact.., that's all..!!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com