കൊച്ചിയിൽ രാജ്യാന്തര ഇന്റർനെറ്റ് കേബിൾ പൊട്ടി: യൂറോപ്പിൽ ഇന്റർനെറ്റ് തകരാറിലായി
By സമകാലികമലയാളം ഡെസ്ക് | Published: 11th December 2018 11:10 PM |
Last Updated: 11th December 2018 11:38 PM | A+A A- |

കൊച്ചി: കൊച്ചിയിൽ മേൽപ്പാലം പണികൾക്കിടെ രാജ്യാന്തര ഇന്റർനെറ്റ് കേബിൾ ശൃംഖലയായ സീമീവി–3 തകരാറിലായി. കൊച്ചി കുണ്ടന്നൂരിലെ മേൽപ്പാലം പണിക്കിടെ ഭൂഗർഭ ഒപ്റ്റിക്കൽ ഫൈബർ കേബിൾ പൊട്ടുകയായിരുന്നു. ഇതോടെ തെക്കുകിഴക്കൻ ഏഷ്യ, മധ്യപൂർവ ഏഷ്യ, വടക്കൻ യൂറോപ്പ് എന്നിവടങ്ങളിലെ ഇൻർനെറ്റ് സേവനങ്ങൾ മന്ദഗതിയിലായി.