വനിതാ മതിലില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ക്ക് അവധി?; സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി

വനിതാ മതിലില്‍ പങ്കെടുക്കാനിറങ്ങുന്ന ജീവനകാര്‍ക്ക് അവധി അനുവദിക്കണമോ അതോ ജോലി സമയമായി കണക്കാക്കണമോ എന്ന കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തതയില്ല
വനിതാ മതിലില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ക്ക് അവധി?; സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി

കോഴിക്കോട്; പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ വകവെക്കാതെ വനിത മതിലുമായി സര്‍ക്കാര്‍ മുന്നോട്ട്. വനിത മതിലില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ക്ക് അവധി നല്‍കണമോ എന്ന് സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. വനിതാ മതിലിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കോഴിക്കോട് ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

വനിത മതിലില്‍ ജീവനക്കാര്‍ പങ്കെടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ജനുവരി നാല് മണിക്ക് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഉച്ചയോടെ ജീവനക്കാര്‍ ഓഫീസില്‍ നിന്ന് ഇറങ്ങേണ്ടിവരും. വനിതാ മതിലില്‍ പങ്കെടുക്കാനിറങ്ങുന്ന ജീവനകാര്‍ക്ക് അവധി അനുവദിക്കണമോ അതോ ജോലി സമയമായി കണക്കാക്കണമോ എന്ന കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തതയില്ല. തീരുമാനമെന്തായാലും വലിയ വിമര്‍ശനത്തിന് ഇടയാക്കുമെന്നാണ് സര്‍ക്കാരിന്റെ ആശങ്ക. 

പരിപാടിയുടെ പ്രചാരണത്തിനായി ഫ്‌ലാഷ്‌മോബ്, തെരുവ്‌നാടകം, മാരത്തോണ്‍ തുടങ്ങിയവ നടത്താനും യോഗത്തില്‍ തീരുമാനിച്ചു. കഴിഞ്ഞ തവണ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയ യുഡിഎഫ് ജനപ്രതിനിധികള്‍ ഇത്തവണ യോഗത്തിനെത്തിയില്ല. യുഡിഎഫിന്റെ എതിര്‍പ്പ് സംഘാടനത്തെ ബാധിക്കില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com