ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കണം; വില്ലുവണ്ടി യാത്രയുമായി വനിതാ സംഘടനകള്‍

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കുക എന്ന ആവശ്യം ഉന്നയിച്ച് പ്രതീകാത്മക വില്ലുവണ്ടി യാത്രയുമായി വനിതാ സംഘടനകള്‍
ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കണം; വില്ലുവണ്ടി യാത്രയുമായി വനിതാ സംഘടനകള്‍

കൊച്ചി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കുക എന്ന ആവശ്യം ഉന്നയിച്ച് പ്രതീകാത്മക വില്ലുവണ്ടി യാത്രയുമായി വനിതാ സംഘടനകള്‍. ഞായറാഴ്ച രാവിലെ ഒമ്പതിന് എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന യാത്രയില്‍ നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 

ഇന്ന് വൈകുന്നേരം മൂന്നിന് വഞ്ചി സ്‌ക്വയറില്‍ വില്ലുവണ്ടി യാത്ര പ്രഖ്യാപന സമ്മേളനം നടത്തും. ശബരിമലയിലെ ബ്രാഹ്മണ മേധാവിത്വം അവസാനിപ്പിച്ച് ആദിവാസികളുടെ വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യവും വില്ലുവണ്ടിയാത്രയില്‍ ഉയര്‍ത്തുന്നുണ്ട്. 

സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള വില്ലുവണ്ടി യാത്രകള്‍ 16ന് വൈകുന്നേരം മൂന്നിന് എരുമേലിയില്‍ ബഹുജന കണ്‍വെന്‍ഷനോടെ സമാപിക്കും. വഞ്ചി സ്‌ക്വയറില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ഡോ. മീരാ വേലായുധന്‍ ഉദ്ഘാടനം ചെയ്യും. രേഖാരാജ്, പി.ഗീത, ഡോ.സജിത, ശീതള്‍ ശ്യാം, മാഗ്ലിന്‍ ഫിലോമിന തുടങ്ങിയവര്‍ പങ്കെടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com