പികെ ശശിയ്‌ക്കെതിരെ കൂടുതല്‍ നടപടിയില്ല; ആറുമാസത്തെ സസ്‌പെന്‍ഷന് കേന്ദ്ര കമ്മറ്റിയുടെ അംഗീകാരം

സംസ്ഥാന നേതൃത്വം കൈക്കൊണ്ട നടപടി കേന്ദ്രകമ്മിറ്റി അംഗീകരിക്കുകയായിരുന്നു - നടപടി പുനപരിശോധിക്കണമെന്ന ആവശ്യം ആരും ഉന്നയിച്ചില്ല 
പികെ ശശിയ്‌ക്കെതിരെ കൂടുതല്‍ നടപടിയില്ല; ആറുമാസത്തെ സസ്‌പെന്‍ഷന് കേന്ദ്ര കമ്മറ്റിയുടെ അംഗീകാരം

ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ നടപടി സിപിഎം കേന്ദ്രകമ്മിറ്റി ശരിവച്ചു. സംസ്ഥാന നേതൃത്വം കൈക്കൊണ്ട നടപടി കേന്ദ്രകമ്മിറ്റി അംഗീകരിക്കുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ പരാതി കേന്ദ്രകമ്മിറ്റിയില്‍ വച്ചു. എന്നാല്‍  നടപടി പുനപരിശോധിക്കണമെന്ന ആവശ്യം ഒരുകോണില്‍ നിന്നും ഉയര്‍ന്നില്ല.

ശശിയെ ആറ് മാസം സസ്‌പെന്‍ഡ് ചെയ്ത നടപടിയാണ് കേന്ദ്ര കമ്മിറ്റി ശരി വെച്ചത്. ലൈംഗിക പീഡന പരാതിയെ തുടര്‍ന്നായിരുന്നു ശശിക്കെതിരെ നടപടി ഉണ്ടായത്. സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റും സംസ്ഥാനസമിതിയുമാണ് അന്ന് തീരുമാനമെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com