വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളത്?; മഞ്ജു വാര്യര്‍ വ്യക്തമാക്കണം; വിമര്‍ശനവുമായി മെഴ്‌സിക്കുട്ടിയമ്മയും

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണ പ്രഖ്യാപിക്കുകയും പിന്നീട് മാറ്റി പറയുകയും ചെയ്ത നടി മഞ്ജു വാര്യര്‍ക്ക് എതിരെ മന്ത്രി മെഴ്‌സിക്കുട്ടിയമ്മ.
വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളത്?; മഞ്ജു വാര്യര്‍ വ്യക്തമാക്കണം; വിമര്‍ശനവുമായി മെഴ്‌സിക്കുട്ടിയമ്മയും

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണ പ്രഖ്യാപിക്കുകയും പിന്നീട് മാറ്റി പറയുകയും ചെയ്ത നടി മഞ്ജു വാര്യര്‍ക്ക് എതിരെ മന്ത്രി മെഴ്‌സിക്കുട്ടിയമ്മ. മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്നും വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളതെന്ന് മഞ്ജു വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു. 

നേരത്തെ, മഞ്ജുവാര്യര്‍ പങ്കെടുത്തില്ലെങ്കിലും വനിതാ മതിലിന് ക്ഷീണമൊന്നുമുണ്ടാവില്ലെന്ന് വ്യക്തമാക്കി മന്ത്രി എം.എം മണിയും രംഗത്ത് വന്നിരുന്നു. അവര്‍ക്ക് ഒരു കലാകാരിയെന്ന നിലയില്‍ ഇഷ്ടമുള്ള തീരുമാനമെടുക്കാം.ആരെയും ആശ്രയിച്ചല്ല പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുന്നതെന്നും എം.എം മണി മലപ്പുറത്ത് പറഞ്ഞു. 

താന്‍ വനിതാമതിലിനൊപ്പമാണെന്നും നവോത്ഥാനമൂല്യം സംരക്ഷികണമെന്നും സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്നും മഞ്ജു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വനിതാ മതിലില്‍ നിന്നും നടി മഞ്ജു വാര്യര്‍ പിന്‍മാറിയിരുന്നു. വനിതാ മതിലിന് രാഷ്ട്രീയ നിറം വന്നു ചേര്‍ന്നത് അറിഞ്ഞിരുന്നില്ലെന്നും പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം തനിക്കില്ലെന്നുമായിരുന്നു മഞ്ജു പറഞ്ഞത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ വരുന്നതിനിടെയാണ് പ്രതികരണവുമായി മന്ത്രിമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com