സംസ്ഥാനം എച്ച് വൺ എൻ വൺ ഭീതിയിൽ; ഒരാഴ്ചക്കിടെ മരിച്ചത് 14 പേർ 

സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി എച്ച് വൺ എൻ വൺ വ്യാപകമാകുന്നു.
സംസ്ഥാനം എച്ച് വൺ എൻ വൺ ഭീതിയിൽ; ഒരാഴ്ചക്കിടെ മരിച്ചത് 14 പേർ 

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി എച്ച് വൺ എൻ വൺ വ്യാപകമാകുന്നു. നാ​ലു​വ​യ​സ്സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ ശ​നി​യാ​ഴ്​​ച മൂ​ന്നു​പേ​രാ​ണ്​ രോ​ഗം ബാ​ധി​ച്ച്​ മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ക​ല്ലി​യൂ​ർ സ്വ​ദേ​ശി സൂ​ര​ജ്​ കൃ​ഷ്​​ണ​ൻ (നാ​ല്), കൊ​ല്ലം കൊ​റ്റ​ങ്ക​ര സ്വ​ദേ​ശി സ്​​റ്റൈ​ഫി (23), കോ​ഴി​ക്കോ​ട്​ ഇ​രി​ങ്ങാ​ൽ സ്വ​ദേ​ശി സു​ധ (37) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്​. ഇ​തോ​ടെ ഇ​ക്കൊ​ല്ലം എ​ച്ച്​ വൺ എ​ൻ വൺ ബാ​ധി​ച്ച്​ സം​സ്​​ഥാ​ന​ത്ത്​ 53 പേ​ർ മ​രി​ച്ചെ​ന്നാണ് ആ​രോ​ഗ്യ​വ​കു​പ്പിന്റെ കണക്ക്. ഒരാഴ്ചക്കിടെ 14 പേർ രോ​ഗം ബാധിച്ച് മരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. 

സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടി പുറത്തുവരുന്നതോടെ മരണസംഖ്യ ഉയർന്നേക്കും. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ങ്കി​ലും എ​ച്ച്​ വൺ എ​ൻ വൺ പനിക്കെതിരെ  പൊ​തു​ജ​നം കൂ​ടു​ത​ൽ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നാ​ണ്​ ആ​രോ​ഗ്യ​വകുപ്പിന്റെ മു​ന്ന​റി​യി​പ്പ്. പ​ഴു​ത​ട​ച്ച പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആരോ​ഗ്യവകുപ്പിന്റെയും വിവിധ തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നാണ് സർക്കാരിന്റെ അവകാശവാദം. എന്നാൽ രോ​ഗവ്യാപനം തടയാൻ സാധിക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com