തിരക്കുള്ള സമയത്ത് ഹോട്ടലില്‍ കയറി: ഓണ്‍ലൈന്‍ ഭക്ഷണവിതരണ ജീവനക്കാരന് ക്രൂരമര്‍ദനം

തിരക്കുള്ള സമയത്ത് ഹോട്ടലില്‍ കയറി: ഓണ്‍ലൈന്‍ ഭക്ഷണവിതരണ ജീവനക്കാരന് ക്രൂരമര്‍ദനം

ഓണ്‍ലൈന്‍ ഭക്ഷണവിതരണ ജീവനക്കാരന് റസ്റ്ററന്റ് ജീവനക്കാരുടെ ക്രൂരമര്‍ദനം.

കൊച്ചി: ഓണ്‍ലൈന്‍ ഭക്ഷണവിതരണ ജീവനക്കാരന് റസ്റ്ററന്റ് ജീവനക്കാരുടെ ക്രൂരമര്‍ദനം. എറണാകുളം സ്വദേശി ഷംഷാദിനാണ് മര്‍ദനമേറ്റത്. കൊച്ചിയിലെ പുല്ലേപ്പടിയിലാണ് സംഭവം. ഓണ്‍ലൈന്‍ വഴി ലഭിച്ച ഓര്‍ഡര്‍ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദനം. 

ഓണ്‍ലൈന്‍ ഭക്ഷണവിതരണ ശൃംഖല വഴി ലഭിച്ച ഓര്‍ഡര്‍ ശേഖരിക്കാന്‍ പുല്ലേപ്പടിയിലുള്ള നാടന്‍ ഊണും മീന്‍ രുചിയും എന്ന റസ്റ്ററന്റില്‍ എത്തിയപ്പോഴാണ് ഡെലിവറി ബോയ് ആയ ഷംഷാദിന് മര്‍ദനമേറ്റത്. ഹോട്ടലില്‍ തിരക്കുള്ള സമയമായതിനാല്‍ പുറത്ത് കാത്തുനില്‍ക്കാന്‍ ഷംനാദിനോട് മാനേജര്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ പുറത്ത് വെയിലായത് കാരണം റസ്‌റ്റോറന്റിന് അകത്ത് തന്നെ ഷംഷാദ് കാത്തു നിന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതോടെ തിരക്കുള്ള സമയത്ത് റസ്റ്ററന്റിനകത്ത് കയറിയത് എന്തിനാണെന്ന് ചോദിച്ച് മാനേജര്‍ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു. ഷംഷാദ് പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ റസ്റ്ററന്റിലെ ജീവനക്കാര്‍ കൂട്ടമായത്തി ഇയാളെ തല്ലിച്ചതക്കുകയായിരുന്നു.  

ഈ ഹോട്ടലിലെ ജീവനക്കാര്‍ മോശമായി പെരുമാറുന്നത് പതിവാണെന്നാണ് ഭക്ഷണ വിതരണക്കമ്പനി ജീവനക്കാര്‍ പറയുന്നത്. അതേസമയം മര്‍ദനം നടന്നതായി ഹോട്ടല്‍ ജീവനക്കാരും സമ്മതിച്ചിട്ടുണ്ട്. വേഗം ഡെലിവറി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷംഷാദ് പ്രശ്‌നമുണ്ടാക്കിയെന്നാണ് ഇവരുടെ ഭാഷ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com