സ്ത്രീ-പുരുഷ സമത്വത്തിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം; ചില കാര്യങ്ങളില്‍ അത് വേണം: സുകുമാരന്‍ നായര്‍ക്ക് മറുപടിയുമായി കോടിയേരി

വനിതാ മതിലിനെ എതിര്‍ക്കുന്ന എന്‍എസ്എസിന് എതിരെ രൂക്ഷ വിമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സ്ത്രീ-പുരുഷ സമത്വത്തിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം; ചില കാര്യങ്ങളില്‍ അത് വേണം: സുകുമാരന്‍ നായര്‍ക്ക് മറുപടിയുമായി കോടിയേരി

നിതാ മതിലിനെ എതിര്‍ക്കുന്ന എന്‍എസ്എസിന് എതിരെ രൂക്ഷ വിമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ക്കൊണ്ട് കെട്ടാനാണ് ശ്രമം നടക്കുന്നത്. ഇപ്പോഴത്തെ എന്‍എസ്എസ് നേതൃത്വം യാഥാസ്ഥിതിക നിലപാട് സ്വീകരിക്കുന്നത്. വനിതാ മതിലില്‍ പങ്കെടുക്കില്ല എന്ന് പറഞ്ഞ എന്‍എസ്എസ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. എങ്ങനെ എന്‍എസ്എസിന് ആര്‍എസ്എസിനൊപ്പം പോകാന്‍ സാധിക്കുമെന്നും കോടിയേരി ചോദിച്ചു. 

സ്ത്രീ-പുരുഷ സമത്വത്തിന് വേണ്ടിയാണ് മുഖ്യമന്ത്രി ധാര്‍ഷ്ട്യം കാണിക്കുന്നത്. ധീരമായി നിലപാട് സ്വീകരിക്കുന്നവരെ അപമാനിക്കാനുള്ള ശ്രമം കേരളം അംഗീകരിക്കില്ല. ചിലകാര്യങ്ങളില്‍ ധാര്‍ഷ്ട്യം വേണം. അത് നിലപാടിന് വേണ്ടിയാണ്. സ്ത്രീ പ്രവേശനം വേണമെന്ന് കോടതി വിധിക്കുമ്പോള്‍ സ്ത്രീ പുരുഷ സമത്വം വേണ്ട എന്നാണോ മുഖ്യമന്ത്രി നിലപാട് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. 

വനിതാ മതിലിന് വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നത് ആര്‍എസ്എസുകാരാണ്. എന്‍എസ്എസിനെ ആര്‍എസ്എസ് വിഴുങ്ങാന്‍ നോക്കുകയാണ്. ഇത് എന്‍എസ്എസ് നേതൃത്വം തിരിച്ചറിയണം. കേരളത്തിലെ മുഴുവന്‍ സ്ത്രീകളും പങ്കെടുക്കുന്ന പരിപാടിയായി വനിതാ മതില്‍ മാറും. പങ്കെടുക്കാത്ത സ്ത്രീകളെ ചരിത്രം കുറ്റക്കാരാണെന്ന് വിലയിരുത്തും. എല്ലാ സമുദായത്തിലും പങ്കെടുക്കുന്ന പരിപാടി എങ്ങനെ വര്‍ഗീയ മതിലാകും? ഇത് ഹിന്ദുവിന്റെ, മുസ്‌ലിമിന്റെ, ക്രിസ്ത്യാനിയുടെ മതിലല്ല, മനുഷ്യ സ്ത്രീകളുടെ മതിലാണ്-അദ്ദേഹം പറഞ്ഞു.

മന്നത്ത് പത്മനാഭവന്‍ നേതൃത്വം കൊടുത്ത എന്‍എസ്എസിന്റെ ഇപ്പോഴത്തെ നേതൃത്വം യാഥാസ്ഥിതിക നിലപാടുകളാണ് സ്വീകരിക്കുന്നത്. മന്നത്ത് പത്മനാഭന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ കുടുബത്തിലെ സ്ത്രീകളോട് മതിലില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടേനെ. അത്തരം നിപാടുകളാണ് എന്‍എസ്എസ് നേതൃത്വം സ്വീകരിക്കേണ്ടത്. സുകുമാരന്‍ നായര്‍ മന്നം ഉയര്‍ത്തിപ്പിടിച്ച പുരോഗമന ചിന്തയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നും നിലപാട് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം വനിതാ മതിലിന് എതിുരെ രൂക്ഷ വിമര്‍ശനം നടത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍ഷ്ട്യമാണെന്നും വിശ്വാസികള്‍ പങ്കെടുക്കേണ്ടത് എന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com