'ആ വീഡിയോ ഞങ്ങളുടെ ജീവിതമാണ് നശിപ്പിക്കുന്നത്...';  'കിളിനക്കോട്ടെ പന്ത്രണ്ടാം നൂറ്റാണ്ടുകാര്‍ ചെയ്തത് ഇതാണ്; കണ്ണീരോടെ പെണ്‍കുട്ടിയുടെ തുറന്നുപറച്ചില്‍

നാട്ടുകാരെ അപമാനിക്കാന്‍ വേണ്ടിയല്ല ആ വിഡിയോ എടുത്തത്. വെറും തമാശയ്ക്ക് വേണ്ടിയെടുത്ത വിഡിയോ ഞങ്ങളുടെ ജീവിതം തന്നെ തകര്‍ക്കുന്ന അവസ്ഥയിലാണ്
'ആ വീഡിയോ ഞങ്ങളുടെ ജീവിതമാണ് നശിപ്പിക്കുന്നത്...';  'കിളിനക്കോട്ടെ പന്ത്രണ്ടാം നൂറ്റാണ്ടുകാര്‍ ചെയ്തത് ഇതാണ്; കണ്ണീരോടെ പെണ്‍കുട്ടിയുടെ തുറന്നുപറച്ചില്‍

വിവാഹത്തിന് എത്തിയ പെണ്‍കുട്ടികളെ ഒരുകൂട്ടം ആളുകള്‍ തടഞ്ഞ് അപമാനിച്ചതോടെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശന ശരങ്ങള്‍ ഏല്‍ക്കുകയാണ് മലപ്പുറം ജില്ലയിലെ കിളിനക്കോട് എന്ന ഗ്രാമം. നാട്ടുകാരുടെ സദാചാര ഗുണ്ടായിസം തുറന്നുകാട്ടിയ പെണ്‍കുട്ടികളും സോഷ്യല്‍ മീഡിയയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കേസെടുത്തിട്ടും നാലുപേര്‍ അറസ്റ്റിലായിട്ടും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രണത്തിന് കുറവില്ല. ഈ സാഹചര്യത്തില്‍ സംഭവിച്ചത് എന്താണ് വ്യക്തമാക്കി രംഗത്തെത്തയിരിരിക്കുകയാണ് ആക്രമണമേല്‍ക്കേണ്ടിവന്ന പെണ്‍കുട്ടികളില്‍ ഒരാള്‍. പെണ്‍കുട്ടിയുടെ കരഞ്ഞുകൊണ്ടുള്ള വിശദീകരണമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പുറത്തുവന്നിരിക്കുന്നത്. 

നാട്ടുകാരെ അപമാനിക്കാന്‍ വേണ്ടിയല്ല ആ വിഡിയോ എടുത്തത്. വെറും തമാശയ്ക്ക് വേണ്ടിയെടുത്ത വിഡിയോ ഞങ്ങളുടെ ജീവിതം തന്നെ തകര്‍ക്കുന്ന അവസ്ഥയിലാണ്. പ്രചരിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ ആ വിഡിയോയിലുള്ള ഒരാളാണ് ഞാന്‍. ഞങ്ങളുടെ സുഹൃത്തിന്റെ കല്യാണത്തിനു വേണ്ടിയാണ് ഞങ്ങള്‍ അവിടെ എത്തിയത്. 12 പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. പുതിയപെണ്ണിന്റെ കൂടെ നിന്ന് ഞങ്ങള്‍ സെല്‍ഫി എടുത്തു. 

ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് അവിടെ എത്തിയത്. 2.05 ന് അവിടെ നിന്ന് ഇറങ്ങുകയും ചെയ്തു. ഞങ്ങള്‍ സെല്‍ഫിയെടുക്കുന്നതും സംസാരിക്കുന്നതും അവിടെ കൂടിയിരുന്ന ആളുകള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആണ്‍കുട്ടികള്‍ ബൈക്കിനു പോയപ്പോള്‍ ഞങ്ങള്‍ നടന്നാണ് പോയത്. അവിടെ വാഹനസൗകര്യം കുറവായിരുന്നു. 2.45 ന് മാത്രമാണ് പിന്നെ ബസ് ഉണ്ടായിരുന്നത്. ഞങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ മോശം പ്രചാരണം നടത്തിയ വ്യക്തി അവിടെയെത്തുകയും മോശമായി ഞങ്ങളോട് സംസാരിചക്കുകയും ചെയ്തു. കല്യാണത്തിനു വന്നാല്‍ കല്യാണം കൂടി പോകണമെന്നും തുടങ്ങി മോശമായ പല കാര്യങ്ങളും പറഞ്ഞു. ഞങ്ങള്‍ക്ക് മോശം ഉദ്ദേശം ഉണ്ടായിരുന്നുവെന്നും ആ മോശം ഉദ്ദേശത്തെ ചോദ്യം ചെയ്തപ്പോഴാണ് ഞങ്ങള്‍ വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്നുമായിരുന്നു ഇയാള്‍ ഭീഷണിപ്പെടുത്തിയത്. 

2.45 ആയെങ്കിലും ബസുണ്ടായില്ല, അപ്പോള്‍ ബസ്സില്ലെന്ന് ചിലര്‍ പറഞ്ഞു. പിന്നെയും അവിടെ നിന്ന് നടന്നു. ഒരു ഓട്ടോയും കിട്ടിയില്ല. 3 കി.മീ നടന്നു. അയാള്‍ അപ്പോള്‍ ഞങ്ങളെ പിന്തുടര്‍ന്നിരുന്നു. അയാള്‍ ഞങ്ങളുടെ പുറകില്‍ നിന്ന് വിഡിയോ എടുത്തു. നാട്ടിലൊക്കെ ഗ്രൂപ്പുകളിലൊക്കെ എത്തിക്കുമെന്ന് പറഞ്ഞാണ് വിഡിയോ എടുത്തത്. ഇതോടെ ഞങ്ങള്‍ നടപ്പിന് വേഗം കൂട്ടി. ക്ലാസില്‍ നിന്ന് കല്യാണം കൂടാന്‍ കഴിയാത്ത കുട്ടികളെ കാണിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ആ വിഡിയോ എടുത്തത്. ആ വിഡിയോ എങ്ങനെയോ ലീക്ക് ആയതാണ്. ഞങ്ങളുടെ ജീവിതം തന്നെയാണ് അത് നശിപ്പിക്കുന്നത്.

ആ നാടിനെ അവഹേളിക്കാനോ നാടിനെ നന്നാക്കാനോ അല്ല ആ വിഡിയോ ഇട്ടത്. ആ നാടിനെകുറിച്ചോ നാട്ടുകാരെകുറിച്ചോ ഒന്നും അവഹേളിക്കാനല്ല. മനസു കൊണ്ട് വിചാരിക്കാത്ത കാര്യമാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ആ പ്രദേശത്തെ പൊലീസ് സ്‌റ്റേഷനില്‍ ഞങ്ങള്‍ പരാതി നല്‍കി.  അവിടെ വച്ച് ഞങ്ങളെ അപമാനിച്ചയാള്‍  മാപ്പ് പറയുന്ന വിഡിയോയും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ആ വിഡിയോ ആരും ഷെയര്‍ ചയ്യരുത്. നിങ്ങളുടെ ഫോണില്‍ നിന്ന് ആ വിഡിയോ ഡിലീറ്റ് ചെയ്യണം- പെണ്‍കുട്ടി ഓഡിയോ സന്ദേശത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com