ക്രിസ്മസ് - പുതുവര്‍ഷാഘോഷത്തിന് മദ്യലഭ്യത കുറയും; സ്പിരിറ്റ് വരവ് നിലച്ചു; സംസ്ഥാനത്ത് മദ്യനിര്‍മ്മാണം മുടങ്ങും

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളളതടക്കം സംസ്ഥാനത്തെ 19 മദ്യനിര്‍മ്മാണ കേന്ദ്രത്തിലേക്കുള്ള സ്പിരിറ്റ് ലോറികളാണ് വഴിയില്‍ കിടക്കുന്നത്
ക്രിസ്മസ് - പുതുവര്‍ഷാഘോഷത്തിന് മദ്യലഭ്യത കുറയും; സ്പിരിറ്റ് വരവ് നിലച്ചു; സംസ്ഥാനത്ത് മദ്യനിര്‍മ്മാണം മുടങ്ങും

കാസര്‍ഗോഡ്: മദ്യനിര്‍മ്മാണ കേന്ദ്രങ്ങളിലേക്ക് സ്പിരിറ്റ് എത്തിക്കുന്ന ടാങ്കര്‍ ലോറികള്‍ ചരക്ക് സേവന നികുതി അധികൃതര്‍ തടഞ്ഞുവച്ചതോടെ  സംസ്ഥാനത്ത് മദ്യനിര്‍മ്മാണം പ്രതിസന്ധിയില്‍. ഇതിനെതിരെ കമ്പനി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 

ജിഎസ്ടി ആവശ്യപ്പെട്ടാണ് കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലെ ചെക്ക് പോസ്റ്റുകളില്‍ 21 ലോറികള്‍ പിടിച്ചെടുത്തത്. നികുതിയും പിഴയും അടക്കം നാലുലക്ഷം രൂപയോളം ഓരോ ലോഡിനും നല്‍കണം. ഒരുകമ്പനി മാത്രം നികുതി അടച്ച് സ്പിരിറ്റുമായി പോയി. മദ്യത്തെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ സ്പിരിറ്റിനും ജിഎസ്ടി ബാധകമല്ലെന്നാണ് മദ്യകമ്പനികളുടെയും ലോറി ഉടമകളുടെയും നിലപാട്.

ആശയക്കുഴപ്പത്തെ തുടര്‍ന്ന് അന്‍പതോളം ലോറികളാണ് കേരള അതിര്‍ത്തിക്ക് പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്നത്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളളതടക്കം സംസ്ഥാനത്തെ 19 മദ്യനിര്‍മ്മാണ കേന്ദ്രത്തിലേക്കുള്ള സ്പിരിറ്റ് ലോറികളാണ് വഴിയില്‍ കിടക്കുന്നത്. ഇത് ക്രിസ്മസ് - പുതുവര്‍ഷ സീസണില്‍ മദ്യനിര്‍മ്മാണത്തെ ബാധിച്ചേക്കും. ആഘോഷങ്ങള്‍ക്ക് ആവശ്യമായ മദ്യം വിപണിയിലെത്തിയില്ലെങ്കില്‍ വ്യാജന്‍ എത്തുമോ എന്ന ആശങ്കയിലാണ് എക്‌സൈസ് വകുപ്പ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com