എകെജി സെന്റര്‍ തകര്‍ക്കുമെന്ന് പറഞ്ഞ് നാവെടുക്കും മുമ്പ് ബിജെപി നേതാക്കള്‍ സിപിഎമ്മില്‍; ആക്രോശ നേതാവിന് ഇതില്‍പരം എന്തുവേണം: പരിഹാസവുമായി കോടിയേരി

ബിജെപി അധികാരത്തിലെത്തിയാല്‍ എകെജി സെന്റര്‍ തകര്‍ക്കുമെന്ന് പറഞ്ഞ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 
എകെജി സെന്റര്‍ തകര്‍ക്കുമെന്ന് പറഞ്ഞ് നാവെടുക്കും മുമ്പ് ബിജെപി നേതാക്കള്‍ സിപിഎമ്മില്‍; ആക്രോശ നേതാവിന് ഇതില്‍പരം എന്തുവേണം: പരിഹാസവുമായി കോടിയേരി

ബിജെപി അധികാരത്തിലെത്തിയാല്‍ എകെജി സെന്റര്‍ തകര്‍ക്കുമെന്ന് പറഞ്ഞ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപി സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെയുള്ളവര്‍ സിപിഎമ്മില്‍ ചേര്‍ന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് കോടിയേരി പരിഹാസം നടത്തിയിരിക്കുന്നത്. 

'ഏതോ ഒരു ബിജെപി നേതാവ് എകെജി സെന്റര്‍ തകര്‍ക്കുമെന്ന് ആക്രോശിച്ച് നാവെടുക്കും മുന്‍പ്, ബിജെപി സംസ്ഥാന സമിതി അംഗം എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ എകെജി സെന്ററിലെത്തി സിപിഎമ്മിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചു.
ബിജെപിയുടെ ആക്രോശനേതാവിന് ഇതില്‍പ്പരം എന്ത് മറുപടി വേണം!'-അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയാല്‍ പിണറായിയേയും കോടിയേരിയേയും അടക്കം പുറത്താക്കി എകെജി സെന്റ സീല്‍ ചെയ്യുമെന്ന് രാധാകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞിരുന്നു. ശബരിമല വിഷയത്തില്‍ ഗൂഢാലോചന നടത്താനുള്ള സിപിഎം കേന്ദ്രമാണ് എകെജി സെന്റര്‍. ഇതിനെ തങ്ങള്‍ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. 

എകെജി സെന്ററില്‍ സിപിഎമ്മിന് എന്ത് അവകാശമാണുള്ളതെന്ന് ചോദിച്ച രാധാകൃഷ്ണന്‍ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി വാങ്ങിയത് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ നേതൃത്വത്തിലാണെന്നും പറഞ്ഞു.  

ശബരിമല പൂങ്കാവനം തകര്‍ക്കാന്‍ ഷൂസിട്ട പൊലീസുകാര്‍ ശ്രമിച്ചാല്‍ അയ്യപ്പ ഭക്തര്‍ എകെജി സെന്റര്‍ അടിച്ചു തകര്‍ക്കുമെന്നാണ് താന്‍ നേരത്തേ പറഞ്ഞതെന്നും എഎന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. വനിതാ മതിലിലൂടെ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളെ വെല്ലുവിളിക്കുന്നുവെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് പോത്തന്‍കോട് പൊലീസ് എഎന്‍ രാധാകൃഷ്ണന് എതിരെ കേസെടുത്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com