കെട്ടിടങ്ങള്‍ക്ക് എന്‍ഒസി ലഭിക്കാന്‍ ഇനി മുതല്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ട; ഫയര്‍ ഫോഴ്‌സ് ഓണ്‍ലൈനിലേക്ക് 

 കെട്ടിടങ്ങള്‍ക്ക് ഫയര്‍ഫോഴ്‌സിന്റെ എന്‍ഒസി ലഭിക്കാന്‍ ഇനിമുതല്‍ ബന്ധപ്പെട്ട ഓഫീസുകള്‍ കയറി ഇറങ്ങേണ്ട
കെട്ടിടങ്ങള്‍ക്ക് എന്‍ഒസി ലഭിക്കാന്‍ ഇനി മുതല്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ട; ഫയര്‍ ഫോഴ്‌സ് ഓണ്‍ലൈനിലേക്ക് 

തിരുവനന്തപുരം:  കെട്ടിടങ്ങള്‍ക്ക് ഫയര്‍ഫോഴ്‌സിന്റെ എന്‍ഒസി ലഭിക്കാന്‍ ഇനിമുതല്‍ ബന്ധപ്പെട്ട ഓഫീസുകള്‍ കയറി ഇറങ്ങേണ്ട. കെട്ടിട ഉടമകളുടെ സൗ    കര്യാര്‍ത്ഥം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസും മറ്റു സര്‍ക്കാര്‍ സര്‍വീസുകള്‍ പോലെ സേവനങ്ങള്‍ ഡിജിറ്റലാക്കുന്നു. ഇതിന്റെ ഭാഗമായി ഫയര്‍ഫോഴ്‌സ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വൈകാതെ തുടങ്ങും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈനാക്കാനുളള പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം. 

കെട്ടിട ഉടമ അപേക്ഷ നല്‍കുന്നതുമുതല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെയുള്ള എല്ലാ നപടികളും ഉടന്‍ പോര്‍ട്ടല്‍വഴിയാകും. സോഫ്റ്റ്‌വെയര്‍ തയ്യാറാക്കാന്‍ കെല്‍ട്രോണിനെ ചുമതലപ്പെടുത്തി. ഈ പോര്‍ട്ടലിനെ കെഎസ്‌ഐഡിസി ആരംഭിക്കുന്ന കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫൈസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സുമായി  (കെ സ്വിഫ്റ്റ്)  ബന്ധിപ്പിക്കും. 

1000 ചതുരശ്ര അടിയില്‍ക്കൂടുതല്‍ വിസ്തീര്‍ണമുള്ള വീട് ഉള്‍പ്പെടെ എല്ലാ കെട്ടിടങ്ങള്‍ക്കും ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസസിന്റെ എന്‍ഒസി  നിര്‍ബന്ധമാണ്. അപേക്ഷ തൊട്ടടുത്ത ഫയര്‍ഫോഴ്‌സ് ഓഫീസിലാണ് നല്‍കേണ്ടത്. ജില്ല, ഡിവിഷന്‍ ഓഫീസുകളില്‍നിന്നുള്ള എന്‍ഒസി 30 ദിവസത്തിനകവും ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍നിന്നുള്ളവ 45 ദിവസത്തിനകവും  അപേക്ഷകന്  നല്‍കണം. പോര്‍ട്ടല്‍ വരുന്നതോടെ എല്ലാം ഓണ്‍ലൈന്‍വഴിയാകും. കെട്ടിടം പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ വരുന്ന വിവരമടക്കം എല്ലാ നടപടികളും ഇ മെയിലായും എസ്എംഎസായും  അറിയിക്കും. എന്‍ഒസി തയ്യാറായാല്‍ അതും ഇ മെയിലില്‍ അയക്കും. സുതാര്യതയും വേഗവുമാണ് പോര്‍ട്ടലിന്റെ ഏറ്റവും വലിയ ഗുണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com