മനിതികൾ മലയിലേക്ക്; ആചാര ലംഘനമുണ്ടായാൽ നടയടച്ച് താക്കോൽ ഏൽപ്പിക്കണമെന്ന് രാജപ്രതിനിധി

യുവതികൾ കയറി സന്നിധാനത്ത് ആചാര ലംഘനമുണ്ടായാൽ ശബരിമല നടയടച്ച് താക്കോൽ തിരികെ എൽപ്പിക്കണമെന്ന് പന്തളം രാജ പ്രതിനിധി
മനിതികൾ മലയിലേക്ക്; ആചാര ലംഘനമുണ്ടായാൽ നടയടച്ച് താക്കോൽ ഏൽപ്പിക്കണമെന്ന് രാജപ്രതിനിധി

ശബരിമല: യുവതികൾ കയറി സന്നിധാനത്ത് ആചാര ലംഘനമുണ്ടായാൽ ശബരിമല നടയടച്ച് താക്കോൽ തിരികെ എൽപ്പിക്കണമെന്ന് പന്തളം രാജ പ്രതിനിധി. ശശികുമാര വർമ തന്ത്രിയെ ഫോണിൽ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മനിതി കൂട്ടായ്മയിലെ ആദ്യ സംഘം പമ്പയിലെത്തി സന്നിധാനത്തേക്ക് പുറപ്പെടാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് രാജകുടുംബം നിലപാട് വ്യക്തമാക്കിയത്.

അതേസമയം മനിതി കൂട്ടായ്മയിലെ ആദ്യ സംഘം പമ്പാ സ്നാനം നടത്തി കെട്ടുനിറയ്ക്കാനുള്ള ഒരുക്കങ്ങൾ നടത്തുകയാണ്. സംഘത്തിലെ ആറ് പേരാണ് ഇരുമുടികെട്ടുമായി മല കയറാൻ ഒരുങ്ങുന്നത്. പമ്പയിലെ ​ഗണപതി ക്ഷേത്രത്തിൽ വച്ചാണ് ഇവർ കെട്ടുനിറയ്ക്കുന്നത്. 

യുവതികൾ സന്നിധാനത്തെത്തിയാൽ ദർശന സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രതിനിധി വ്യക്തമാക്കി. മനിതി സംഘത്തെ വഴിയിൽ തടയുമെന്ന നിലപാടിൽ തന്നെയാണ് പ്രതിഷേധക്കാർ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com