ലഹരി ഒഴുക്കാന്‍ അനുവദിക്കില്ല; ക്രിസ്മസ്,ന്യൂ ഇയര്‍ കണക്കിലെടുത്ത് മദ്യം ഒഴുകുന്നത് തടയാന്‍ പ്രത്യേക പരിശോധനയുമായി പൊലീസ്

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി മാഹിയില്‍ നിന്നും മദ്യം കേരളത്തിലേക്കും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ മാഹിയിലേക്കും ഒഴുകുന്നത് തടയാന്‍ പൊലീസ് എക്‌സെസ് വകുപ്പുകളുടെ പ്രത്യേക പരിശോധന.
ലഹരി ഒഴുക്കാന്‍ അനുവദിക്കില്ല; ക്രിസ്മസ്,ന്യൂ ഇയര്‍ കണക്കിലെടുത്ത് മദ്യം ഒഴുകുന്നത് തടയാന്‍ പ്രത്യേക പരിശോധനയുമായി പൊലീസ്

കണ്ണൂര്‍: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി മാഹിയില്‍ നിന്നും മദ്യം കേരളത്തിലേക്കും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ മാഹിയിലേക്കും ഒഴുകുന്നത് തടയാന്‍ പൊലീസ് എക്‌സെസ് വകുപ്പുകളുടെ പ്രത്യേക പരിശോധന. മാഹിയിലും മാഹിയുടെ അതിര്‍ത്തിയിലും പുതുച്ചേരി പൊലീസും കേരള പൊലീസും നിരന്തരം വാഹന പരിശോധനയിലാണ്. അതിര്‍ത്തി കടന്ന് കേരളത്തിലെത്തുന്ന മാഹി മദ്യം കേരള എക്‌സൈസും പൊലീസ് പിടികൂടും. കര്‍ണാടകയില്‍നിന്ന് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കേരളത്തിലൂടെ മാഹിയിലെത്തുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പുതുച്ചേരി പൊലീസും പിടികൂടും.

കാറുകളിലാണ് ഏറ്റവും കൂടുതല്‍ കള്ളകടത്ത് നടക്കുന്നത്. കഴിഞ്ഞ ദിവസം അഞ്ഞൂറ് കുപ്പി മാഹി മദ്യം കേരള എക്‌സൈസും അഞ്ഞൂറ് പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ പുതുച്ചേരി പൊലീസും പിടികൂടിയിരുന്നു. മാഹി എസ്പിയും കണ്ണൂര്‍ എസ്പിയും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുമാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com