കല്ലേറും ചീമുട്ടയേറും;പോകുന്ന വഴിയെല്ലാം ആക്രമണം: ആക്രമിക്കാനായി ആര്‍എസ്എസുകാര്‍ ട്രെയിനില്‍ കയറിയിട്ടുണ്ടെന്ന് മനിതി സംഘം

മുഖ്യമന്ത്രിയെ കാണാനെത്തി മടങ്ങിയ മനിതി സംഘത്തിന് നേരെ യാത്രയിലുടനീളം ആക്രമണം
കല്ലേറും ചീമുട്ടയേറും;പോകുന്ന വഴിയെല്ലാം ആക്രമണം: ആക്രമിക്കാനായി ആര്‍എസ്എസുകാര്‍ ട്രെയിനില്‍ കയറിയിട്ടുണ്ടെന്ന് മനിതി സംഘം

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കാണാനെത്തി മടങ്ങിയ മനിതി സംഘത്തിന് നേരെ യാത്രയിലുടനീളം ആക്രമണം. വിവിധ സ്റ്റേഷനുകളില്‍ തങ്ങള്‍ക്ക് നേരെ കല്ലും ചീമുട്ടയേറും നടന്നുവെന്ന് മൂന്നംഗ സംഘം വ്യക്തമാക്കി. 

ആര്‍എസ്എസുകാരാണ് അക്രമിക്കുന്നത്. ട്രയിനില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ഭീഷണിപ്പെടുത്തുന്നു. യാത്രചെയ്തു കൊണ്ടിരിക്കുന്ന ട്രെയിനില്‍ ആര്‍എസ്എസുകാര്‍ കയറിപ്പറ്റിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 

നേരത്തെ മുഖ്യമന്ത്രിയെ കാണാനെത്തിയ ഇവര്‍ക്ക് മുഖ്യമന്ത്രി കൂടിക്കാഴ്ച അനുവദിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് പൊലീസ് സംരക്ഷണയില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവര്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു.അസഭ്യ വര്‍ഷങ്ങളുമായി ട്രെയിന്‍ തടഞ്ഞ പ്രവര്‍ത്തകരെ പൊലീസ് തടയുകയായിരുന്നു. തിരിത്തിറപ്പള്ളി എക്‌സപ്രസിലാണ് മനിതി സംഘത്തിന്റെ യാത്ര.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com