ഹെലികോപ്റ്ററുകള്‍ പാര്‍ക്ക് ചെയ്യുന്ന ഹാങ്ങറിന്റെ കൂറ്റന്‍ വാതില്‍ ദേഹത്ത് പതിച്ചു; കൊച്ചി സേന ആസ്ഥാനത്ത് രണ്ട് നാവികര്‍ മരിച്ചു

ഹെലികോപ്റ്ററുകള്‍ പാര്‍ക്ക് ചെയ്യുന്ന ഹാങ്ങറിന്റെ കൂറ്റന്‍ വാതില്‍ ദേഹത്ത് പതിച്ചു; കൊച്ചി സേന ആസ്ഥാനത്ത് രണ്ട് നാവികര്‍ മരിച്ചു


കൊച്ചി: നാവികസേന ആസ്ഥാനത്ത് അപകടം. ഹെലികോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ തെറിച്ചുവീണ് പരിക്കേറ്റ രണ്ട് നാവികര്‍ മരിച്ചു. ഹാങ്ങറിന്റെ വാതില്‍ ഈ നാവികരുടെ മുകളിലേക്ക് പതിക്കുകയാരുന്നു. 

രാവിലെ ഒമ്പതുമണിയോടുകൂടി ഹെലികോപ്റ്ററുകള്‍ പാര്‍ക്ക് ചെയ്യുന്ന ഹാങ്ങറിന്റെ ഭീമന്‍ വാതിലുകള്‍ തകര്‍ന്ന് ഇവരുടെ ശരീരത്തില്‍ പതിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നാവികസേന പുറത്തുവിട്ടിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com