പൊലീസ് മാമന്മാരുടെ ട്രോളുകള്‍ പഠിക്കാന്‍ മൈക്രോസോഫ്റ്റ്; വീണ്ടും ഞെട്ടിച്ച് കേരള പൊലീസിന്റെ ഫേയ്‌സ്ബുക് പേജ്

പൊതുജന സമ്പര്‍ക്കത്തിനു രാജ്യത്തെ നിയമപാലക സംവിധാനം നവമാധ്യമങ്ങളെ എങ്ങനെ വ്യത്യസ്തവും ഫലപ്രദവുമായി ഉപയോഗപ്പെടുത്തുന്നുവെന്നുവെന്നും അതിന്റെ സ്വാധീനത്തെക്കുറിച്ചുമാണ് പഠനം നടത്തുന്നത്
പൊലീസ് മാമന്മാരുടെ ട്രോളുകള്‍ പഠിക്കാന്‍ മൈക്രോസോഫ്റ്റ്; വീണ്ടും ഞെട്ടിച്ച് കേരള പൊലീസിന്റെ ഫേയ്‌സ്ബുക് പേജ്

ന്ന് സോഷ്യല്‍ മീഡിയയിലെ താരം ട്രോളന്‍ പൊലീസാണ്. ട്രോള്‍ പേജുകളേക്കാള്‍ കൂടുതല്‍ ലൈക്കാണ് കേരള പൊലീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ട്രോളുകള്‍ക്ക് ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ പേജ് ലൈക്കുള്ള പൊലീസ് ടീമാകാനുള്ള തയാറെടുപ്പിലാണ് കേരള പൊലീസിന്റെ ഫേയ്‌സ്ബുക്ക് പേജ്. അതിനിടെ മറ്റൊരു അംഗീകാരവും ഇവരെ തേടി എത്തിയിരിക്കുകയാണ്. കേരള പൊലീസിന്റെ ഫേയ്‌സ്ബുക് പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ ഒരുങ്ങുകയാണ് വിവരസാങ്കേതിക രംഗത്തെ ഭീമന്മാരായ മൈക്രോസോഫ്റ്റ്. 

പൊതുജന സമ്പര്‍ക്കത്തിനു രാജ്യത്തെ നിയമപാലക സംവിധാനം നവമാധ്യമങ്ങളെ എങ്ങനെ വ്യത്യസ്തവും ഫലപ്രദവുമായി ഉപയോഗപ്പെടുത്തുന്നുവെന്നുവെന്നും അതിന്റെ സ്വാധീനത്തെക്കുറിച്ചുമാണ് പഠനം നടത്തുന്നത്. ഇതിനായി കേരള പൊലീസിനെയാണ് ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുത്തത്. നവമാധ്യമങ്ങളില്‍, പ്രത്യേകിച്ച് ഫെയ്‌സ്ബുക് പേജില്‍ അടുത്തിടെ നടത്തിയ ശ്രദ്ധേയമായ മുന്നേറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് കേരള പൊലീസിനെ ഇതിനായി തെരഞ്ഞെടുത്തത്.

മൈക്രോസോഫ്റ്റ്  ബെംഗളൂരു ഗവേഷണകേന്ദ്രത്തിന്റെ  കീഴില്‍ നടക്കുന്ന പഠനത്തിന്റെ ഭാഗമായി ഗവേഷകയായ ദ്രുപ ഡിനി ചാള്‍സ് പൊലീസ് ആസ്ഥാനത്തെത്തി  സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫിസര്‍ ഐജി മനോജ് എബ്രഹാം, മീഡിയസെല്ലിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ആശയവിനിമയം നടത്തി. ജനങ്ങളിലെത്തിക്കാനുള്ള കാര്യങ്ങള്‍ ട്രോളുകളുടെ മേമ്പൊടിയോടെ അവതരിപ്പിച്ചാണ് കേരള പൊലീസ് വ്യത്യസ്തമായത്. പ്രവര്‍ത്തന മികവുകൊണ്ട് ലോക ശ്രദ്ധ ആര്‍ജിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ട്രോളന്മാര്‍. 

ഒരു മില്യണ്‍ ലൈക്ക് എന്ന സ്വപ്‌ന നമ്പറിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ് കേരള പൊലീസ്. ഇതിനായി പൊതുജനങ്ങളുടെ സഹായം ചോദിച്ചുകൊണ്ടുള്ള ഇവരുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ന്യൂയോര്‍ക് പൊലീസ്, ക്വീന്‍സ് ലാന്‍ഡ് പൊലീസ് എന്നിവരെയെല്ലാം പിന്തള്ളി കുതിക്കുകയാണ് കേരള പൊലീസിന്റെ ഫേയ്‌സ്ബുക്ക് പേജ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com