റിസർവേഷൻ ക്വാട്ട വർധിപ്പിക്കാനൊരുങ്ങി റെയിൽവേ; മുതിർന്ന പൗരൻമാർക്ക് താഴത്തെ ബർത്ത് ഉറപ്പാക്കും

മുതിർന്ന പൗരൻമാർക്ക് ലോവർ ബെർത്ത് ഉറപ്പാക്കാൻ റെയിൽവേ റിസർവേഷൻ ക്വാട്ടയിൽ വർധനവ് വരുത്തുന്നു
റിസർവേഷൻ ക്വാട്ട വർധിപ്പിക്കാനൊരുങ്ങി റെയിൽവേ; മുതിർന്ന പൗരൻമാർക്ക് താഴത്തെ ബർത്ത് ഉറപ്പാക്കും

തൃശൂർ: മുതിർന്ന പൗരൻമാർക്ക് ലോവർ ബെർത്ത് ഉറപ്പാക്കാൻ റെയിൽവേ റിസർവേഷൻ ക്വാട്ടയിൽ വർധനവ് വരുത്തുന്നു. ഓരോ കോച്ചിലും ലോവർ ബെർത്ത് ക്വാട്ട നിലവിലുള്ളതിനേക്കാൾ ഒന്നുവീതം കൂട്ടും. 

ഒരു തീവണ്ടിയിലെ സ്ലീപ്പർ, തേർഡ് എസി, സെക്കൻഡ് എസി ക്ലാസുകളിൽ ഏകദേശം 15 ലോവർ ബെർത്ത് ക്വാട്ടയുടെ വർധനവാണുണ്ടാകുക. മുതിർന്ന പൗരൻമാർ, 45 വയസോ അതിന് മുകളിലോ പ്രായമുള്ള സ്ത്രീകൾ ​ഗർഭിണികൾ എന്നിവർക്കാണ് പ്രയോജനം ലഭിക്കുക. റിസർവേഷൻ സംബന്ധിച്ച പരാതികൾ കൂടിയതോടെയാണ് ക്വാട്ട ഉയർത്താൻ റെയിൽവേ തീരുമാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com