വനിതാമതിലിനായി നിര്‍ബന്ധിത പിരിവ് നടത്തിയിട്ടില്ല; ടിവിയില്‍ വരാനുള്ള ചിലരുടെ വെപ്രാളമാണ് ആരോപണത്തിന് പിന്നിലെന്ന് ജി സുധാകരന്‍

ശബരിമല വിഷയുവുമായി ബന്ധപ്പെട്ട് വനിതാ മതിലിന് യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി ജി സുധാകരന്‍ 
വനിതാമതിലിനായി നിര്‍ബന്ധിത പിരിവ് നടത്തിയിട്ടില്ല; ടിവിയില്‍ വരാനുള്ള ചിലരുടെ വെപ്രാളമാണ് ആരോപണത്തിന് പിന്നിലെന്ന് ജി സുധാകരന്‍


ആലപ്പുഴ: വനിതാമതിലിന്റെ പേരില്‍ എവിടെയും നിര്‍ബന്ധിത പിരിവ് നടത്തിയിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍. ചിലസ്ഥലങ്ങളില്‍ ടെലിവിഷനില്‍ വരാന്‍ വേണ്ടി ചില സ്ത്രീകള്‍ രംഗത്തെത്തിയിട്ടുണ്ട്. കുടംബശ്രീക്കാര്‍ ഉള്‍പ്പടെ വനിതാ മതിലില്‍ പങ്കെടുക്കാന്‍ എത്തുന്നത് പണം പിരിച്ചിട്ടാണ് വരുന്നത്. മതിലില്‍ പങ്കെടുക്കാനായി വരുന്നവര്‍ പണം പിരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

വനിതാ മതിലിനെ രാഷ്ട്രീയമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. സാധാരണ നിലയില്‍ സമരങ്ങളില്‍ പങ്കെടുക്കാത്ത എം ലീലാവതി ടീച്ചര്‍ ഉള്‍പ്പടെയുള്ളവര്‍ വനിതാമതിലില്‍ പങ്കെടുക്കുന്നുണ്ട്. മതില്‍ എന്ന പേരിനോട് മാത്രമാണ് ടീച്ചര്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്. എന്നാല്‍ സമത്വമെന്ന ആശയത്തോട് യോജിക്കുന്നുവെന്നാണ് അവര്‍ പറഞ്ഞത്.

രാഷ്ട്രീയമുന്നണിയും വനിതാമതിലും തമ്മില്‍ യാതൊരു കൂട്ടുകെട്ടുമില്ല. ഇത് ഒരു സാംസ്‌കാരിക മുന്നേറ്റമാണ്. എല്ലാവിഭാഗത്തില്‍പ്പെട്ടവരും വനിതാമതിലില്‍ പങ്കെടുക്കും. ശബരിമലയില്‍ വര്‍ഗീയത ആളിക്കത്തിക്കുമ്പോള്‍ ന്യൂനപക്ഷങ്ങളെ വിളിച്ചാല്‍ അത് വര്‍ഗീയമായി ആളിക്കത്തിക്കുമെന്നതുകൊണ്ടാണ് ആദ്യയോഗത്തില്‍ ഹിന്ദുവിഭാഗത്തെ മാത്രം വിളിച്ചത്.ശബരിമല വിഷയുവുമായി ബന്ധപ്പെട്ട് വനിതാ മതിലിന് യാതൊരു ബന്ധവുമില്ലെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com