മലഅരയ യുവാവിനെ ദേശീയ സെക്രട്ടറിയാക്കി എ ബി വി പി ; തന്റെ നേട്ടം പിന്നാക്ക വിഭാഗങ്ങളെ ശക്തിപ്പെടുത്തുമെന്ന് പി ശ്യാംരാജ്

കുസാറ്റിലെ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയും എബിവിപി മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി ശ്യാംരാജാണ് ആര്‍എസ്എസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എ ബി വി പിയുടെ ഏഴ് ദേശീയ സെക്രട്ടറിമാരില്‍ ഒരാളായി 
മലഅരയ യുവാവിനെ ദേശീയ സെക്രട്ടറിയാക്കി എ ബി വി പി ; തന്റെ നേട്ടം പിന്നാക്ക വിഭാഗങ്ങളെ ശക്തിപ്പെടുത്തുമെന്ന് പി ശ്യാംരാജ്

തിരുവനന്തപുരം: മല അരയ യുവാവിനെ കേരളത്തില്‍നിന്നുള്ള ദേശീയ സെക്രട്ടറിയാക്കി എ ബി വി പി. കുസാറ്റിലെ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയും എ ബി വി പി മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി ശ്യാംരാജാണ് ആര്‍എസ്എസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എ ബി വി പിയുടെ ഏഴ് ദേശീയ സെക്രട്ടറിമാരില്‍ ഒരാളായി മാറിയത്. ഇടുക്കി സ്വദേശിയായ ശ്യാംരാജ് കര്‍ഷക ദമ്പതികളുടെ മകനാണ്.
 
പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ളവരെ ദേശീയ രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്ക് എത്തിക്കുകയെന്നതാണ് എബിവിപിയുടെ ലക്ഷ്യമെന്നും അങ്ങനെയാണ് തന്റെ പേര് ദേശീയ സെക്രട്ടറിമാര്‍ക്കുള്ള പട്ടികയില്‍ ഇടം നേടിയതെന്നും ശ്യാംരാജ് പറഞ്ഞു. തുടര്‍ച്ചയായി മൂന്ന് തവണ എബിവിപി സംസ്ഥാന സെക്രട്ടറിയായിരുന്ന ശ്യാം, കുസാറ്റിലെ സെനറ്റംഗവുമായിരുന്നു. 

ചെന്നൈയില്‍ നിന്നുള്ള ഡോക്ടര്‍ എസ്. സുബയ്യയും മുംബൈ സ്വദേശിയായ ആഷിഷ് ചൗഹാനുമാണ് പുതിയ പ്രസിഡന്റും ജനറല്‍സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com