വനിതാമതില്‍: ഗതാഗത നിയന്ത്രണം ഇങ്ങനെ

ജനവരി ഒന്നിന് നവോത്ഥാന  സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന വനിതാമതിലില്‍ എറണാകുളം ജില്ലയില്‍ നാളെ ഗതാഗത നിയന്ത്രണം
വനിതാമതില്‍: ഗതാഗത നിയന്ത്രണം ഇങ്ങനെ

കൊച്ചി: ജനവരി ഒന്നിന് നവോത്ഥാന  സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന വനിതാമതിലില്‍ എറണാകുളം ജില്ലയില്‍ നാളെ ഗതാഗത നിയന്ത്രണം. വനിത മതിലില്‍ പങ്കെടുക്കുന്നതിനായി കൊച്ചി സിറ്റിയിലേക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന്  നിരവധി വാഹനം  വരുന്ന സാഹചര്യത്തില്‍ മുന്‍ നിശ്ചയിച്ചിട്ടുളള മേഖലകളില്‍ ആളുകളെ ഇറക്കിയ ശേഷം ഇനി പറയുന്ന സ്ഥലങ്ങളില്‍ വാഹനം ഗതാഗത തടസം ഉണ്ടാകാത്ത നിലയില്‍ പാര്‍ക്ക് ചെയ്യണമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

കോതമംഗലം കളവങ്ങാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കണ്ടയ്‌നര്‍ റോഡില്‍ ഒതുക്കി പാര്‍ക്ക് ചെയ്യണം. തൃക്കാക്കര ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കണ്ടയ്‌നര്‍ റോഡ്, എച്ച്.എം.ടി റോഡ് എന്നിവിടങ്ങളില്‍ ഒതുക്കി പാര്‍ക്ക് ചെയ്യണം. ആലങ്ങാട്, വൈപ്പിന്‍ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ഓള്‍ഡ് ചേരാനെല്ലൂര്‍ റോഡ്, കണ്ടയ്‌നര്‍ റോഡ് എന്നിവിടങ്ങളില്‍ ഒതുക്കണം. കോലഞ്ചേരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ എന്‍.എച്ച്47 ന്റെ  കിഴക്ക് ഭാഗം സര്‍വ്വീസ് റോഡിലും, പൈപ്പ് ലൈന്‍ റോഡിലുമായി പാര്‍ക്ക് ചെയ്യണം. മൂവാറ്റുപുഴ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ എന്‍.എച്ച് 47 സര്‍വ്വിസ് റോഡിന്റെ കിഴക്കു ഭാഗവും, എറണാകുളം സര്‍വ്വീസ് റോഡിന്റെ പടിഞ്ഞാറ് ഭാഗവും ഓള്‍ഡ് ഓര്‍മ്മ മാര്‍ബിള്‍ പാലസ് ഗ്രൗണ്ട് (വൈറ്റില) എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യണം. തൃപ്പൂണിത്തുറ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കുണ്ടന്നൂര്‍തേവര പാലത്തിന്റെ താഴെ ഒതുക്കി പാര്‍ക്ക് ചെയ്യണം. കൂത്താട്ടുകുളം, മുളന്തുരുത്തി എന്നിവിടങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ നെട്ടൂര്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. പളളുരുത്തി, കൊച്ചി എന്നിവിടങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ എന്‍.എച്ച് സര്‍വീസ് റോഡിലും, അരൂര്‍ഇടക്കൊച്ചി റോഡ് സൈഡിലും വാഹനഗതാഗത്തിന് തടസം ഉണ്ടാകാത്ത നിലവില്‍ പാര്‍ക്ക് ചെയ്യണം.

ഇടുക്കി ജില്ലയില്‍ നിന്നും വരുന്നവര്‍ കറുകുറ്റി ആഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്റര്‍, അങ്കമാലി കിങ്ങിണി ഗ്രൗണ്ട്, എം.സി റോഡിന്റെ ഒരു വശം, അങ്കമാലി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ മൈതാനം, അങ്കമാലി ഇന്‍കെല്‍ ബിസിനസ് പാര്‍ക്ക് കോംപ്ലക്‌സ്, എയര്‍പോര്‍ട്ട് റോഡ് ഓവര്‍ബ്രിഡ്ജ് എന്നീ ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്യണം. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നിന്നും വരുന്നവര്‍  ആലുവ മണപ്പുറം, ജിസിഡിഎ റോഡ്, ജിസിഡിഎ സര്‍വീസ് റോഡ്, തോട്ടക്കാട്ടുകരയ്ക്കും പറവൂര്‍ കവലയ്ക്കും ഇടയ്ക്കുള്ള സര്‍വീസ് റോഡ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
തൃശൂരില്‍ നിന്നും എറണാകുളത്തേക്കും എറണാകുളത്തു നിന്നും തൃശൂരിലേക്കും എന്‍.എച്ച് 17 വഴി പോകണം. ദേശീയപാതയിലൂടെയുള്ള ടാങ്കര്‍ ഗതാഗതത്തിന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. എം.സി റോഡ് വഴി വരുന്ന വാഹനങ്ങള്‍ പെരുമ്പാവൂര്‍, ചെമ്പറക്കി, പുക്കാട്ടുപടി വഴിയും ആലുവ എന്‍.എ.ഡി വഴിയും എറണാകുളം ഭാഗത്തേക്ക് പോകണം. പെരുമ്പാവൂര്‍  കാലടി വഴി അങ്കമാലി ഭാഗത്തേക്ക് പോകണം. കാലടി ഭാഗത്തു നിന്നും ആലുവയിലേക്ക് വരുന്ന വാഹനങ്ങള്‍ മഹിളാലയം സ്‌കൂള്‍ പാലം വഴി ആലുവ  പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി റോഡിലെത്തി പോകണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com