ഞാനങ്ങനെ പറഞ്ഞട്ടില്ല; സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്നത് കള്ളം: കുരീപ്പുഴ 

കുരീപ്പുഴയുടെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി സംഘ്പരിവാര്‍ ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു.
ഞാനങ്ങനെ പറഞ്ഞട്ടില്ല; സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്നത് കള്ളം: കുരീപ്പുഴ 

നിക്കെതിരെ സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്നത് വ്യാജവാര്‍ത്തകളാണെന്ന് കവി കുരിപ്പുഴ ശ്രീകുമാര്‍. തന്റെ പ്രസംഗത്തിലെ വസ്തുതകള്‍ മലയാളത്തിലെ ഒരു മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍ പുറത്തുവിട്ടതോടെ ജനങ്ങള്‍ക്ക് ഇക്കാര്യം വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു. കുരീപ്പുഴയുടെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി സംഘ്പരിവാര്‍ ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാനല്‍ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം പുറത്തുവിട്ടത്.
 
പ്രസംഗത്തിലെവിടെയും ഹൈന്ദവ മതത്തെയോ, ആരാധാനാലയങ്ങളെയോ, ദൈവങ്ങളെയോ അവഹേളിക്കുന്ന പരാമര്‍ശങ്ങളില്ലെന്നാണ് ചാനല്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് വ്യക്തമാക്കുന്നത്. വായനശാലയില്‍ ചെന്ന് പുസ്തകങ്ങള്‍ വായിച്ചുനോക്കുമ്പോഴാണ് ഇത്രയും കാലം എഴുതിയതൊന്നും കവിതകളായിരുന്നില്ലെന്ന് തോന്നുന്നത്. വേറെ കവിതകള്‍ എഴുതണമെന്ന് തോന്നുന്നത്. വായിക്കുമ്പോള്‍ ചിന്തകള്‍ക്ക് വ്യത്യാസമുണ്ടാകും. ഒരച്ഛന്‍ എങ്ങനെയായിരിക്കണം? കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ കൊടുക്കുന്ന അച്ഛനാണെങ്കില്‍ അവര്‍ക്ക് ഏത് പുസ്തകങ്ങളാണ് വായിക്കാന്‍ കൊടുക്കേണ്ടത്.?എല്ലാ പുസ്തകകങ്ങളും കൊടുക്കണം. 'ഭഗവത്ഗീത, ഖുറാന്‍, ബൈബിള്‍, ബുദ്ധന്റെ ജീവചരിത്രം, കാള്‍ മാര്‍ക്‌സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റൊ അങ്ങനെ എല്ലാം. അങ്ങനെയായാല്‍ മാത്രമേ കുട്ടികള്‍ക്ക് നല്ല മനുഷ്യരായി വളരാന്‍ കഴിയുകയുള്ളു.

സ്‌കൂളുകള്‍ വില്‍ക്കാന്‍ വച്ചാല്‍ അതാരാകും വാങ്ങുക? സ്ഥലത്തെ ധനികന്‍ വാങ്ങും, ആരാണ് ധനികന്‍? അവിടുത്തെ അബ്കാരി കോണ്‍ട്രാക്ടറാകും ധനികന്‍. സ്‌കൂളുകള്‍ അവര്‍ വാങ്ങിയിട്ട് ബാറുകളാക്കും. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഈ ബാറിലേക്ക് എത്തിത്തുടങ്ങും. എന്നു പറഞ്ഞ കവി 'സ്‌കൂള്‍ ബാര്‍' എന്നൊരു കവിതയും പ്രസംഗത്തിനിടയില്‍ പാടിയതായും ഓഡിയോ ക്ലിപ്പിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com