പ്രതിരോധിക്കാന്‍ ആയുധമെടുക്കാത്തത് കൊണ്ടാണ് ചെറുപ്പക്കാര്‍ കോണ്‍ഗ്രസില്‍ വരാത്തതെന്ന് കെ സുധാകരന്‍

കോണ്‍ഗ്രസിനകത്തേക്ക് ചെറുപ്പക്കാര്‍ കടന്നുവരാത്തതിന് കാരണം കോണ്‍ഗ്രസ് ആയുധമെടുക്കുന്നില്ലന്നതും സംരക്ഷണബോധം കോണ്‍ഗ്രസിനകത്തില്ലെന്ന് തോന്നുന്നതുകൊണ്ടാണെന്നും കെ സുധാകരന്‍
പ്രതിരോധിക്കാന്‍ ആയുധമെടുക്കാത്തത് കൊണ്ടാണ് ചെറുപ്പക്കാര്‍ കോണ്‍ഗ്രസില്‍ വരാത്തതെന്ന് കെ സുധാകരന്‍

കണ്ണൂര്‍: കണ്ണൂരില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നോതവ് ശുഹൈബിനെ ജയിലില്‍ വെച്ച് ആക്രമിക്കാന്‍ ജയിലധികൃതര്‍ ഒത്താശ ചെയ്‌തെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഇതിന്റെ ഭാഗമായി ശുഹൈബിനെ സബ്ജയിലില്‍ നിന്നും ചട്ടം ലംഘിച്ച് സ്‌പെഷ്യല്‍ സബ്ജയിലിലേക്ക് മാറ്റിയെന്നും സുധാകരന്‍ പറഞ്ഞു. ജയില്‍ ഡിജിപി ശ്രീലേഖയുടെ ഇടപെടലിനെ തുടര്‍ന്നാണ് അന്ന് ശുഹൈബ് രക്ഷപ്പെട്ടതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്റെ നാലു പ്രവര്‍ത്തകരെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചട്ടം ലംഘിച്ച് സെപ്ഷ്യല്‍ ജയിലിലേക്ക് മാറ്റിയപ്പോള്‍ ജയില്‍ ഡിജിപി ശ്രീലേഖയെ താന്‍ വിളിച്ചിരുന്നെന്നും സബ് ജയിലില്‍ നിന്ന് സ്‌പെഷ്യല്‍ ജയിലിലേക്ക് മാറ്റിയാല്‍ അവരുടെ മയ്യത്തായിരിക്കും കിട്ടുക എന്ന് ഞാന്‍ ശ്രീലേഖയോട് പറഞ്ഞതായും കെ സുധാകരന്‍ പറഞ്ഞു. തുടര്‍ന്ന് സ്‌പെഷ്യല്‍ ജയില്‍ നിന്നും സബ്ജയിലിലേക്ക് മാറ്റുകയായിരുന്നു. 

എല്ലാ ജയില്‍ ചട്ടങ്ങളും നീതികളും ന്യായങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി പൊലീസും ജയിലും ദുരുപയോഗം ചെയ്യുകയാണ് സിപിഎം കൊലപാതകികള്‍ ചെയ്യുന്നത്. ശുഹൈബിന്റെ ജീവന് ഭീഷണിയുണ്ടായിട്ടുണ്ട് എന്ന് പൊലീസിനെ അറിയിച്ചിട്ടും അവന്റെ ജീവന്‍ സംരക്ഷിക്കുന്നതിനായി പൊലീസ് എന്ത് നടപടിയാണ് എടുത്തത്. പൊലീസ്  ഒരു സംരക്ഷണവും സ്വീകരിച്ചിട്ടില്ല. പൊലീസിന്റെ നിസംതയാണ് കൊലപാതകത്തിന് കാരണം. ഇന്ന് സംസ്ഥാനത്തെ ആക്രമ  സംഭവമെടുക്കുയാണെങ്കില്‍ അതില്‍ ബിജെപിയും സിപിഎമ്മുമാണ്. ആക്രമണസ്വഭാവമുള്ളതുകൊണ്ടാണ് ആ പാര്‍ട്ടിയിലേക്ക് ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നത്. 

കോണ്‍ഗ്രസിനകത്തേക്ക് ചെറുപ്പക്കാര്‍ കടന്നുവരാത്തതിന് കാരണം കോണ്‍ഗ്രസ് ആയുധമെടുക്കുന്നില്ലന്നതും സംരക്ഷണബോധം കോണ്‍ഗ്രസിനകത്തില്ലെന്ന് തോന്നുന്നതുകൊണ്ടാണെന്നും കെ സുധാകരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com