കൊച്ചി:യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി രംഗത്ത്. ശുഹൈബിന്റെ കൊലപാതകത്തില്‍ ഡമ്മി പ്രതികളെ നല്‍കി കേസ് ഒതുക്കിത്തീര്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമം അനുവദിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരൂഹമായ മൗനം ജനങ്ങളെ മുള്‍മുനയിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ശുഹൈബ് വധക്കേസില്‍ രണ്ടുപേര്‍ കീഴടങ്ങിയിരുന്നു. തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ രാജ് എന്നിവരാണ് ഇന്ന് രാവിലെ മാലൂര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. കസ്റ്റഡിയിലെടുത്ത ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ