എകെജി പരാമര്‍ശത്തില്‍ ബല്‍റാം തിരുത്തണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ 

മണ്‍മറഞ്ഞുപോയ വ്യക്തിത്വങ്ങളെ വിവാദങ്ങളിലേയ്ക്കു വലിച്ചിഴയ്ക്കുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്കിലുടെയാണ് ഷാനിമോളിന്റെ വിമര്‍ശനം.
എകെജി പരാമര്‍ശത്തില്‍ ബല്‍റാം തിരുത്തണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ 

തിരുവനന്തപുരം: എകെജിയെ ബാലപീഡകന്‍ എന്ന് വിളിച്ച വി ടി ബല്‍റാം എംഎല്‍എയ്‌ക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. ഭരണപക്ഷ പ്രതിപക്ഷ വ്യത്യാസമില്ലാതെയാണ് വിമര്‍ശനം ഉയരുന്നത്. ഇതിനിടെ കോണ്‍ഗ്രസ് വനിത നേതാവ് ഷാനിമോള്‍ ഉസ്മാനും ബല്‍റാമിനെതിരെ രംഗത്തുവന്നു. 

മണ്‍മറഞ്ഞുപോയ വ്യക്തിത്വങ്ങളെ വിവാദങ്ങളിലേയ്ക്കു വലിച്ചിഴയ്ക്കുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്കിലുടെയാണ് ഷാനിമോളിന്റെ വിമര്‍ശനം. 'പ്രിയ ബല്‍റാം'ഇത് തിരുത്തണമെന്നും കുറിപ്പിലുടെ ഷാനിമോള്‍ ആവശ്യപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com