തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് വീണ്ടും സുപ്രിം കോടതി ജഡ്ജി പിന്‍മാറി

തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് വീണ്ടും സുപ്രിം കോടതി ജഡ്ജി പിന്‍മാറി
തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് വീണ്ടും സുപ്രിം കോടതി ജഡ്ജി പിന്‍മാറി

ന്യൂഡല്‍ഹി: കായല്‍ കൈയേറ്റ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് വീണ്ടും സുപ്രിം കോടതി ജഡ്ജി പിന്‍മാറി. ജസ്റ്റിസ് എംഎം സപ്രയാണ് ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് പിന്‍മാറിയത്. നേരത്തെ ജസ്റ്റിസ് എഎന്‍ ഖാന്‍വില്‍ക്കര്‍ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് പിന്‍മാറുകയാണെന്ന് അറിയിച്ചിരുന്നു. ഇതോടെ കായല്‍ കയ്യേറ്റ കേസ് ഇനിയും നീളുമെന്നുറപ്പായി. 

കൈയേറ്റകേസിലെ ഹെക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രിം കോടതിയെ സമീപിച്ചത്. സുപ്രിം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായാല്‍ മന്ത്രിസഭയില്‍ തിരിച്ചുവരുന്ന കാര്യം പരിഗണനയിലുണ്ടെന്ന് തോമസ് ചാണ്ടിയും എന്‍സിപിയും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 

മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്ന എന്‍സിപി നേതാക്കളായ എകെ ശശീന്ദ്രന്‍, തോമസ് ചാണ്ടി എന്നിവരില്‍ ആരാണോ ആദ്യം കേസില്‍നിന്ന് ഒഴിവാകുന്നത് അവര്‍ക്കു മന്ത്രിസ്ഥാനം എന്നാണ് പാര്‍ട്ടി വ്യക്തമാക്കിയിട്ടുള്ളത്. എകെ ശശീന്ദ്രന്റെ ഫോണ്‍ കെണി കേസ് അവസാനിപ്പിക്കുന്നതിനുളള അപേക്ഷ ഹൈക്കോടതിയുടെ പരിഗണിയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com