ടിപി കേസ് പ്രതികള്‍ക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സുഖ ചികിത്സ

ടി.പി ചന്ദ്രശേഖരന്‍, കതിരൂര്‍ മനോജ് വധക്കേസുകളിലെ പ്രതികള്‍ക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സുഖ ചികിത്സ നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍ 
ടിപി കേസ് പ്രതികള്‍ക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സുഖ ചികിത്സ

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍, കതിരൂര്‍ മനോജ് വധക്കേസുകളിലെ പ്രതികള്‍ക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സുഖ ചികിത്സ. രണ്ട് കേസുകളിലെയും പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്കാണ് കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സുഖ ചികിത്സ നടത്തുന്നത്. ടി.പി കേസിലെ പ്രതിയായ കെ.സി രാമചന്ദ്രന്‍ ഇപ്പൊഴും ചികിത്സ തുടരുകയാണ്. ഇവര്‍ക്ക് നല്‍കുന്ന ചികിത്സ ജയില്‍ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പൊലീസ് സുരക്ഷയുള്ള സെല്ലുകള്‍ ആശുപത്രിയില്‍ വേണമെന്നാണ് ചട്ടം. കൂടാതെ ഇത്തരം സംവിധാനം ഇല്ലാത്ത ആശുപത്രികളില്‍ തടവുകാര്‍ക്ക് ചികിത്സക്ക്് അനുവദിക്കാറില്ല. ഈ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് പാര്‍ട്ടി അനുഭാവികളായ ഉേേദ്യാഗസ്ഥര്‍ക്ക്  ഡ്യൂട്ടി നല്‍കി സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നതെന്നാണ് ആരോപണം

ഇരു കേസുകളിലെയും പ്രതികളെ കൂട്ടത്തോടെ ഇവിടെയ്ക്ക് എത്തിക്കാതെ ഇടവിട്ട് ഇടവിട്ടാണ് ചികിത്സാക്കായി സൗകര്യം ചെയ്യുന്നതെന്നും ആരോപണമുണ്ട്. മനോജ് വധക്കേസിലെ പ്രതികളിലെ ചിലര്‍ 45 ദിവസത്തെ സുഖവാസത്തിനു ശേഷം ആശുപത്രി വിട്ടതായും ചിലര്‍ ഇവിടെ തുടരുന്നതായുമാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com