മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിനെ സിപിഐ ആക്ഷേപിച്ചിട്ട് എന്ത് കാര്യം; രമേശ് ചെന്നിത്തല

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പെന്‍ഷന്‍, ക്ഷേമ പദ്ധതികള്‍ എന്നിവ അധിക ചെലവുകളാണെന്നും അവ നിയന്ത്രിക്കണണമെന്നുമാണ് ഗീതാ ഗോപിനാഥിന്റെ നിലപാട്.
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിനെ സിപിഐ ആക്ഷേപിച്ചിട്ട് എന്ത് കാര്യം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് എതിര്‍ക്കാന്‍ ത്രാണിയില്ലെന്ന് വെച്ച് അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിനെ സിപിഐ ആക്ഷേപിക്കുന്നതു കൊണ്ട് എന്തു കാര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഐയുടെ മുഖപത്രമായ ജനയുഗവും ഗീതാഗോപിനാഥിനെതിരെ രംഗത്ത് വന്നിരിക്കുന്നത് വിചിത്രമാണ്.

ഗീതാഗോപിനാഥ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവാണ്. ആ നിലയ്ക്ക് അവരുടെ വീക്ഷണവും അവര്‍ നല്‍കുന്ന ഉപദേശങ്ങളും മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും തീരുമാനങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുന്നത് സ്വാഭാവികമാണ്. അവ ഇടതു പക്ഷത്തിന്റെ നയമല്ലെന്ന് കാനത്തിനും സിപിഐയ്ക്കും സ്വയം ആശ്വസിക്കാമെന്നേയുള്ളൂ.

സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും വികാസത്തിലും ഗീതാ ഗോപിനാഥിന്റെ നിലപാടുകളെ ശഌഘിക്കുന്ന സിപിഐ ചെലവ് ചുരുക്കാനുള്ള അവരുടെ ഉപദേശങ്ങളെ മാത്രം എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പെന്‍ഷന്‍, ക്ഷേമ പദ്ധതികള്‍ എന്നിവ അധിക ചെലവുകളാണെന്നും അവ നിയന്ത്രിക്കണണമെന്നുമാണ് ഗീതാ ഗോപിനാഥിന്റെ നിലപാട്.

ഇതനുസരിച്ചുള്ള ഉപദേശം തന്നെയായിരിക്കും അവര്‍ മുഖ്യമന്ത്രിക്കും നല്‍കുക. അത് ഇടതു പക്ഷത്തിന്റെ നയമല്ലെന്നും നടപ്പാകില്ലെന്നും സിപിഐ പറഞ്ഞതു കൊണ്ട് മാത്രം നടപാവാതിരിക്കണമെന്നില്ല. എല്ലാ കാര്യങ്ങളിലും സിപിഐ ബഹളം വെയ്ക്കുമെങ്കിലും പിന്നീട് വിനീത വിധേയരായി വഴങ്ങിക്കൊടുക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തിലും അതു തന്നെയാണ് സംഭവിക്കുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com