ഹജ് സബ്‌സിഡി നിര്‍ത്തലാക്കിയതില്‍ കേന്ദ്രത്തെ പ്രതിഷേധമറിയിക്കുമെന്ന് കെ.ടി ജലീല്‍; കേരളം നിയമപരമായി മുന്നോട്ടു പോകും

ഹജ് സബ്‌സിഡി നിര്‍ത്തലാക്കിയതിനെതിരെ കേന്ദ്ര സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കാനൊരുങ്ങി കേരളം
ഹജ് സബ്‌സിഡി നിര്‍ത്തലാക്കിയതില്‍ കേന്ദ്രത്തെ പ്രതിഷേധമറിയിക്കുമെന്ന് കെ.ടി ജലീല്‍; കേരളം നിയമപരമായി മുന്നോട്ടു പോകും

കൊച്ചി: ഹജ് സബ്‌സിഡി നിര്‍ത്തലാക്കിയതിനെതിരെ കേന്ദ്ര സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കാനൊരുങ്ങി കേരളം. സബ്‌സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്രത്തെ പ്രതിഷേധമറിയിക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍ വ്യക്തമാക്കി. സുപ്രീം കോടതി നിര്‍ദ്ദേശമനുസരിച്ച് 2022 വരെ സബ്‌സിഡി തുടരാനുള്ള സാഹചര്യമുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനുമുന്‍പേ ഇതിനെ കഴുത്തു ഞെരിച്ചു കൊല്ലേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തില്‍ നിയമപരമായി മുന്നോട്ടുപോകുന്നതും ആലോചിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിലായിരുന്നു മ്ന്ത്രിയുടെ പ്രതികരണം. 


ഹജ് സബ്‌സിഡി നിര്‍ത്തലാക്കിയതിനെതിരെ കേരളത്തില്‍നിന്ന് മുസ്‌ലിം ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. 
അതേസമയം, കേന്ദ്ര സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വീകരിച്ചത്. നേരത്തെ, ചില ഏജന്‍സികള്‍ക്കു മാത്രമാണ് സബ്‌സിഡി ഗുണം ചെയ്തതെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഹജ് സബ്‌സിഡി നിര്‍ത്തലാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com