മുല്ലപ്പൂവിന് റെക്കോഡ് വില, കിലോയ്ക്ക് നാലായിരം രൂപയിലേറെ

മുല്ലപ്പൂവിന് റെക്കോഡ് വില, കിലോയ്ക്ക് നാലായിരം രൂപയിലേറെ
മുല്ലപ്പൂവിന് റെക്കോഡ് വില, കിലോയ്ക്ക് നാലായിരം രൂപയിലേറെ

കൊച്ചി: മുല്ലപ്പൂവിന് സംസ്ഥാനത്ത് റെക്കോഡ് വില. കിലോയ്ക്ക് നാലായിരം രൂപയിലധികമാണ് പലയിടത്തും മുല്ലപ്പൂവിന്റെ വില. സമീപകാലത്തൊന്നും മുല്ലപ്പൂവിന് ഇത്രയും വില വന്നിട്ടില്ലെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.

തമിഴ്‌നാട്ടില്‍ ഇത്തവണ നല്ല തണുപ്പായത് മുല്ലപ്പൂ ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. പൂ ഉത്പാദനം ഇക്കുറി ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനൊപ്പം പൊങ്കല്‍ സീസണ്‍ കൂടി എത്തിയതോടെ വില കുതിച്ചുകയറുകയായിരുന്നു.

കേരളത്തിലെ തെക്കന്‍ ജില്ലകളിലേക്ക് തമിഴ്‌നാട്ടിലെ ശങ്കരന്‍ കോവിലിലെ മാര്‍ക്കറ്റില്‍നിന്നാണ് പ്രധാനമായും പൂ കൊണ്ടുവരുന്നത്. തെങ്കാശി, തോവാള എന്നിവിടങ്ങളില്‍ കൃഷി ചെയ്യുന്ന പൂവാണ് പ്രധാനമായും ഇവിടെ എത്തുന്നത്. ശങ്കരന്‍ കോവില്‍ പൂ മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം മുല്ലപ്പൂ വില നാലായിരം രൂപയില്‍ എത്തിയതായി വ്യാപാരികള്‍ പറയുന്നു. മധുരയില്‍ 3600 രൂപയാണ് മുല്ലപ്പൂ വില.

പൊങ്കല്‍ ആഘോഷം തീരുന്നതോടെ വിലയില്‍ ഇടിവു വരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. വില കുതിച്ചുകയറിയത് കച്ചവടത്തെ ബാധിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com