ഗാന്ധി കൊല്ലപ്പെടേണ്ട ആളാണെന്ന് ആര്‍എസ്എസ് ഇപ്പോഴും പറയുന്നു: പിണറായി;  ബിജെപിയും കോണ്‍ഗ്രസും ഒരേ നയത്തിന്റെ വക്താക്കള്‍ 

കോണ്‍ഗ്രസുമായുള്ള ബന്ധത്തെച്ചൊല്ലി സിപിഎം പോളിറ്റ് ബ്യൂറോയില്‍ ഭിന്നത രൂക്ഷമായി തുടരവേ കേരളത്തിന്റെ നിലപാട് വീണ്ടും ശക്തമാക്കി മുഖ്യമനന്ത്രി പിണറായി വിജയന്‍
ഗാന്ധി കൊല്ലപ്പെടേണ്ട ആളാണെന്ന് ആര്‍എസ്എസ് ഇപ്പോഴും പറയുന്നു: പിണറായി;  ബിജെപിയും കോണ്‍ഗ്രസും ഒരേ നയത്തിന്റെ വക്താക്കള്‍ 

കൊച്ചി: കോണ്‍ഗ്രസുമായുള്ള ബന്ധത്തെച്ചൊല്ലി സിപിഎം പോളിറ്റ് ബ്യൂറോയില്‍ ഭിന്നത രൂക്ഷമായി തുടരവേ കേരളത്തിന്റെ നിലപാട് വീണ്ടും ശക്തമാക്കി മുഖ്യമനന്ത്രി പിണറായി വിജയന്‍. ബിജെപിയും കോണ്‍ഗ്രസും ഒരേ നയത്തിന്റെ വക്താക്കളാണെന്ന് പിണറായി പറഞ്ഞു. നാടിന്റെ ബഹുസ്വരത നശിപ്പിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 

കൊച്ചിയില്‍ സിപിഎം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും നയങ്ങള്‍ ഒന്നാണ്. അത് ഉദാരവത്കരണ നയമാണ്. കോണ്‍ഗ്രസ് ഭരണത്തേക്കാള്‍ വേഗത്തിലാണ് അത് ബിജെപി നടപ്പാക്കുന്നതെന്നും പിണറായി വ്യക്തമാക്കി.

ഗാന്ധി കൊല്ലപ്പെടേണ്ട ആളാണെന്നുതന്നെ ആര്‍എസ്എസ് പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയാണ് എന്ന് മനസിലാക്കി ഗാന്ധിയെ തീരുമാനിച്ച് കൊലപ്പെടുത്തുകയായിരുന്നു സംഘപരിവാര്‍ ശക്തികള്‍. ഇപ്പോള്‍ ഗോഡ്‌സേയെ ദൈവതുല്യാനാക്കുകയും ക്ഷേത്രം പണിയുകയും ചെയ്യുകയാണ്.

രാജ്യത്തെ മതനിരപേക്ഷതയെ തള്ളിപ്പറഞ്ഞുകൊണ്ട് ഒരു കേന്ദ്ര മന്ത്രി സംസാരിക്കുന്നു.ഞങ്ങള്‍ ഭരണഘടന മാറ്റിയെഴുതും എന്നാണ് മന്ത്രി പറയുന്നത്. ഇതൊരു വിടുവായത്തം മാത്രമായി കാണാന്‍ സാധിക്കില്ല. കാരണം, പാര്‍ലമെന്റിലെ പ്രധാനപ്പെട്ട പല നേതാക്കളും ഇത്തരത്തില്‍ പറയുന്നുണ്ട്. അവര്‍ മതനിരപേക്ഷത തകര്‍ക്കുന്ന പ്രസ്താവനകള്‍ നടത്തുന്നു.

വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങള്‍ നടത്തുന്ന നാക്കിന്റെ ഉടമയാണ് പ്രവീണ്‍ തൊഗാഡിയ എന്നും കേരളത്തില്‍ തൊഗാഡിയക്കെതിരെ ഉണ്ടായ കേസുകള്‍ ഒത്തുതീര്‍പ്പാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും പിണറായി പറഞ്ഞു. തൊഗാഡിയ പോലും, തന്നെ ബിജെപി സര്‍ക്കാര്‍ ഏറ്റുമുട്ടലില്‍ കൊല്ലുമെന്ന ഭീതിയില്‍ കഴിയുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിച്ചേര്‍ന്നിരിക്കുകയാണ് മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com