ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ കുങ്കുമം ചുമക്കുന്ന കഴുതകള്‍; ചൈനാ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സിവിക് ചന്ദ്രന്‍

കമ്മ്യൂണിസ്റ്റ് പാഠപുസ്‌കതങ്ങള്‍ ചുമ്മാ ചുമക്കുന്ന കഴുതകളാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെന്ന് സിവിക് ചന്ദ്രന്‍
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ കുങ്കുമം ചുമക്കുന്ന കഴുതകള്‍; ചൈനാ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സിവിക് ചന്ദ്രന്‍

ന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ മിക്കവരും കുങ്കുമം ചുമക്കുന്ന കഴുതകളാണെന്ന് സിവിക് ചന്ദ്രന്‍. കമ്മ്യൂണിസ്റ്റ് പാഠപുസ്‌കതങ്ങള്‍ ചുമ്മാ ചുമക്കുന്ന കഴുതകളാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെന്ന് മംഗളം പത്രത്തിലെഴുതിയ ലേഖനത്തില്‍ സിവിക് പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ചൈന, ഉത്തരകൊറിയ അനുകൂല പ്രസ്താവനകളുടെ പശ്ചാതലത്തിലാണ് സിവിക് ഇത് പറഞ്ഞിരിക്കുന്നത്. 

ഇന്ത്യയുടെ മാര്‍ക്കറ്റില്‍ ഇപ്പോഴും ചൈനീസ് ആക്രമണം നടക്കുന്നുണ്ട്. ചൈനയുടെ വിലകുറഞ്ഞ സാധനങ്ങളുടെ ആക്രമണമാണത്. ചൈനയിലെ തൊഴിലാളികളെ ഏതാണ്ട് ദാരിദ്ര്യത്തിന് അടുത്തെത്തിച്ച് ചീപ്പ് ലേബര്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന സാധനങ്ങളാണ് ഇവിടേക്ക് വരുന്നത്. ചൈനയിലെ തൊഴിലാളികളുടെ ചോരക്കറയുളള ഉല്‍പ്പന്നങ്ങളാണത്. സിവിക് പറയുന്നു. 

ഇന്ത്യയുടെ ഭൂമി ഇപ്പോഴും ചൈനയുടെ പക്കലുണ്ടെന്നും കശ്മീരിന്റെ ഒരുഭാഗം മാത്രമാണ് ഇന്ത്യയുടെ പക്കലുള്ളതെന്നും അതുകൊണ്ട് ഉത്തരകൊറിയയെ കുറിച്ചെന്നപോലെ ചൈനയെക്കുറിച്ച് സംസാരിക്കുമ്പോഴും നമ്മള്‍ ഉത്തരവാദിത്ത ബോധമുള്ളവരാവണമെന്ന് സിവിക് പറയുന്നു. 
നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആ ബോധമില്ലെന്നാണ് സിപിഎമ്മിന്റെയും സിപിഐ-എംഎല്‍ റെഡ് ഫഌഗിന്റെയും രാഷ്ട്രീയ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത് എന്ന് സിവിക് പറയുന്നു. ശത്രു കണ്‍മുന്നിലുണ്ടെന്നും എന്നിട്ടും ശത്രുവിനെ കണ്ടെത്താന്‍ കമ്മ്യൂണിസ്റ്റ് പാഠപുസ്തകങ്ങളില്‍ തെരയുകയാണെന്നും സിവിക് ചന്ദ്രന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com