കേരളത്തിലെ എംപിമാര്‍ നിര്‍ഗുണ പരബ്രഹ്മങ്ങള്‍: കെ സുരേന്ദ്രന്‍ 

കേരളത്തില്‍ നിന്നുളള എംപിമാരെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.
കേരളത്തിലെ എംപിമാര്‍ നിര്‍ഗുണ പരബ്രഹ്മങ്ങള്‍: കെ സുരേന്ദ്രന്‍ 

കൊച്ചി: കേരളത്തില്‍ നിന്നുളള എംപിമാരെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. എംപിമാരുടെ ചാനല്‍ ചര്‍ച്ചകളെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായുളള വിമര്‍ശനങ്ങളെയുമാണ് സുരേന്ദ്രന്‍ വിമര്‍ശിച്ചത്. 

ചാനലില്‍ വന്നിരുന്നു പ്രസംഗിക്കാന്‍ മാത്രമായി നമുക്കെന്തിനാണ് ഈ എം. പി മാര്‍ എന്ന് സുരേന്ദ്രന്‍ ഫെസ്ബുക്ക് കുറിപ്പിലുടെ കുറ്റപ്പെടുത്തി. പാര്‍ലമെന്റ് സ്തംഭിപ്പിക്കുക, യാത്രാപ്പടിയും അലവന്‍സുകളും എഴുതിവാങ്ങുക, മോദിയെ നാഴികയ്ക്കു നാല്‍പ്പതുവട്ടം ചീത്തവിളിക്കുക, ഇതാണ് ഒട്ടുമിക്ക കേരള എംപിമാരുടെയും ജനസേവനം. അന്തിക്ക് കുളിച്ചു കുപ്പായവുമിട്ട് നല്ല മേക്കപ്പും ചെയ്ത് ചര്‍ച്ചിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.


കെ സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചാനലില്‍ വന്നിരുന്നു പ്രസംഗിക്കാന്‍ മാത്രമായി നമുക്കെന്തിനാണ് ഈ എം. പി മാര്‍? പാര്‍ലമെന്റ് സ്തംഭിപ്പിക്കുക, യാത്രാപ്പടിയും അലവന്‍സുകളും എഴുതിവാങ്ങുക, മോദിയെ നാഴികയ്ക്കു നാല്‍പ്പതുവട്ടം ചീത്തവിളിക്കുക, അന്തിക്ക് കുളിച്ചു കുപ്പായവുമിട്ട് നല്ല മേക്കപ്പും ചെയ്ത് ചര്‍ച്ചിക്കുക ഇതാണ് ഒട്ടുമിക്ക കേരളാ എം. പി മാരുടേയും ജനസേവനം. നിര്‍ഗ്ഗുണപരബ്രഹ്മങ്ങളായ ഈ എം. പി മാരെ ചുമക്കേണ്ട ഗതികേടിലാണ് 2019 വരെ കേരളീയര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com