സിപിഎം സമ്മേളനം; ഗതാഗത കുരുക്കില്‍പ്പെട്ട് പ്രസവ വേദനയോടെ യുവതി കിടന്നത് അരമണിക്കൂര്‍

സിപിഎം സമ്മേളനം; ഗതാഗത കുരുക്കില്‍പ്പെട്ട് പ്രസവ വേദനയോടെ യുവതി കിടന്നത് അരമണിക്കൂര്‍

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സമ്മേളനം മൂലമുണ്ടായ ഗതാഗത കുരുക്കില്‍ പെട്ട് കൊച്ചി മറൈന്‍ ഡ്രൈവില്‍ പ്രസവ വേദന അനുഭവിച്ച് യുവതി കിടന്നത് അരമണിക്കൂര്‍. മറൈന്‍ ഡ്രൈവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പൊതു സമ്മേളനത്തെ തുടര്‍ന്നുണ്ടായ വലിയ ട്രാഫിക് ബ്ലോക്കില്‍ യുവതിയേയും കൊണ്ടു പറവൂര്‍ ഭാഗത്ത് നിന്നു വന്ന കാര്‍ കുടുങ്ങുകയായിരുന്നു. 

സംഭവം ശ്രദ്ധയില്‍പ്പെട്ട പൊലീസും ജനങ്ങളും ചേര്‍ന്ന് വാഹനത്തിന് വഴിയൊരുക്കുകയായിരുന്നു. എന്നിട്ടും മൂന്നു മിനിട്ടു കൊണ്ട് എത്തേണ്ട ബോള്‍ഗാട്ടി ജംങ്ഷന്‍ മുതല്‍ ജനറല്‍ ആശുപത്രിവരെയുള്ള ദൂരം സഞ്ചരിക്കാന്‍ അരമണിക്കൂറോളം എടുത്തു. 

മറൈന്‍ഡ്രൈവിന്‌ ഉള്‍ക്കൊള്ളാവുന്നതില്‍ കൂടുതല്‍ ആളുകളും വാഹനങ്ങളുമാണ് ഇന്നലെ നഗരത്തിലെത്തിയത്. ഇതുകാരണം മണിക്കൂറുകളാണ് ട്രാഫിക് ബ്ലോക്കുണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ കുരുക്കില്‍ കുടുങ്ങി. 

കൂടുതല്‍ പേര്‍ എത്തിച്ചേരുന്ന സമ്മേളനങ്ങള്‍ നടത്താന്‍ നഗരത്തിന് പുറത്ത് നിരവധി സ്ഥലങ്ങളുള്ളപ്പോള്‍ നഗരസിരാകേന്ദ്രമായ മറൈന്‍ െ്രെഡവ് തിരഞ്ഞെടുക്കുന്നതിനെതിരെ കടുത്ത ജനരോഷം ഉയര്‍ന്നിട്ടുണ്ട്. 

കോട്ടയത്ത് ഗുളിക തൊണ്ടയില്‍ കുരുങ്ങിയ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ എസ്ഡിപിഐ റാലിയുണ്ടാക്കിയ ട്രാഫിക് ബ്ലോക്കില്‍ പെട്ട് സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ കുട്ടി മരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com