വിഎസിന്റെ കത്ത് യാഥാര്‍ഥ്യ ബോധത്തോടെ; സിപിഎം കേരള ഘടകത്തിന്റെ നിലപാട് ബിജെപിയെ സഹായിക്കും: ചെന്നിത്തല

കോണ്‍ഗ്രസ് സഹകരണത്തെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിക്ക് അയച്ച കത്ത് യാഥാര്‍ഥ്യ ബോധമുള്ളതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വിഎസിന്റെ കത്ത് യാഥാര്‍ഥ്യ ബോധത്തോടെ; സിപിഎം കേരള ഘടകത്തിന്റെ നിലപാട് ബിജെപിയെ സഹായിക്കും: ചെന്നിത്തല

കാസര്‍കോട്:  കോണ്‍ഗ്രസ് സഹകരണത്തെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിക്ക് അയച്ച കത്ത് യാഥാര്‍ഥ്യ ബോധമുള്ളതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍, വിഎസ്സിന്റെ അഭിപ്രായത്തെ തള്ളിയ കേരള ഘടകത്തിന്റെ നിലപാടു ബിജെപിയെ സഹായിക്കാനെ ഉപകരിക്കൂ. കെ.എം മാണി എല്ലാക്കാലത്തും യുഡിഎഫിന്റെ അവിഭാജ്യ ഘടകമായിരുന്നു. കേരള കോണ്‍ഗ്രസിന് ഏതു നിമിഷവും യുഡിഎഫിലേക്കു മടങ്ങിവരാം. വെന്റിലേറ്ററില്‍ കിടക്കുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് എന്ന കാനം രാജേന്ദ്രന്റെ അഭിപ്രായം കോണ്‍ഗ്രസിനില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

കോണ്‍ഗ്രസ് ബന്ധത്തെചൊല്ലി സിപിഎമ്മില്‍ കടുത്ത ആശയകുഴപ്പം നിലനില്‍ക്കുകയാണ്. നടന്നുകൊണ്ടിരിക്കുന്ന കേന്ദ്ര കമ്മിറ്റിയിലും കോണ്‍ഗ്രസ് ബന്ധം വേണ്ട എന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് പ്രകാശ് കാരാട്ട് പക്ഷം. കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായത്തെ പിന്തുണച്ചാണ് വിഎസ് അച്യുതാനന്ദന്‍ കത്ത് നല്‍കിയത്. ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയാണെന്നും ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് ഏതുവിധേനയും തടഞ്ഞേ പറ്റുവെന്നും അദ്ദേഹം കത്തില്‍ പറഞ്ഞിരുന്നു. 

നിലവില്‍ ബംഗാള്‍ ഘടകവും ത്രിപുര ഘടകവും മാത്രമാണ് യെച്ചൂരിക്കൊപ്പം നിലകൊള്ളുന്നത്. കോണ്‍ഗ്രസിനൊപ്പം കൈകോര്‍ക്കുന്നത് കേരളത്തില്‍ പ്രതികൂലമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും സംസ്ഥാനത്ത് വേരില്ലാത്ത ബിജെപിയ്ക്ക് ഇത് സഹായമാകും എന്നുമാണ് കേരള ഘടകത്തിന്റെ വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com