ഇടതുപാർട്ടികൾ മാത്രം വിചാരിച്ചാൽ ബിജെപിയെ തോൽപ്പിക്കാനാവില്ല; തെറ്റ് ചൂണ്ടിക്കാട്ടുന്നവർ ഇ​ട​തു​പ​ക്ഷ​മല്ലെ​ന്ന് സി​പി​ഐ ഒ​രി​ക്കലും പ​റ​യില്ല:ആനി രാജ

ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​ക​ൾ മാ​ത്രം വി​ചാ​രി​ച്ചാ​ൽ ബി​ജെ​പി-​ആ​ർ​എ​സ്എ​സ് സം​ഘ​ട​ന​ക​ളെ നേ​രി​ട്ട് എ​തി​ർ​ത്തു​തോ​ൽ​പ്പി​ക്കാ​നാ​വി​ല്ലെ​ന്നു സി​പി​ഐ ദേ​ശീ​യ നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗം ആ​നി രാ​ജ
ഇടതുപാർട്ടികൾ മാത്രം വിചാരിച്ചാൽ ബിജെപിയെ തോൽപ്പിക്കാനാവില്ല; തെറ്റ് ചൂണ്ടിക്കാട്ടുന്നവർ ഇ​ട​തു​പ​ക്ഷ​മല്ലെ​ന്ന് സി​പി​ഐ ഒ​രി​ക്കലും പ​റ​യില്ല:ആനി രാജ

കാ​സ​ർ​ഗോ​ഡ്: ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​ക​ൾ മാ​ത്രം വി​ചാ​രി​ച്ചാ​ൽ ബി​ജെ​പി-​ആ​ർ​എ​സ്എ​സ് സം​ഘ​ട​ന​ക​ളെ നേ​രി​ട്ട് എ​തി​ർ​ത്തു​തോ​ൽ​പ്പി​ക്കാ​നാ​വി​ല്ലെ​ന്നു സി​പി​ഐ ദേ​ശീ​യ നി​ർ​വാ​ഹ​ക​സ​മി​തി​യം​ഗം ആ​നി രാ​ജ. സി​പി​ഐ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വ​നി​താ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ തെ​റ്റു​ക​ൾ ആ​രെ​ങ്കി​ലും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ൽ അ​വ​ർ ഇ​ട​തു​പ​ക്ഷ​ക്കാ​ര​ല്ലെ​ന്ന് സി​പി​ഐ ഒ​രി​ക്കും പ​റ​യു​ക​യി​ല്ലെ​ന്നും ബി​ജെ​പി​യെ നേ​രി​ടാ​ൻ ദേ​ശീ​യ​ത​ല​ത്തി​ൽ മ​തേ​ത​ര പാ​ർ​ട്ടി​ക​ളു​ടെ ഐ​ക്യം വേ​ണ​മെ​ന്നും ആ​നി രാ​ജ കൂ​ട്ടി​ച്ചേ​ർ​ത്തു. 

കോൺ​ഗ്രസുമായി സഹകരണം വേണമെന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നയരേഖ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ വോട്ടിനിട്ട് തള്ളിയിരുന്നു. കോൺ​ഗ്രസുമായി ഒരു ബന്ധവും വേണ്ട എന്ന കാരാട്ട് പക്ഷത്തിന്റെ നിലപാട് കേന്ദ്ര കമ്മിറ്റി അം​ഗീകരിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com